കല്പകഞ്ചേരി: പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങാനിരിക്കെ പൊൻമുണ്ടം സ്വദേശി അബൂദബിയിൽ നിര്യാതനായി. പൊൻമുണ്ടം മഹല്ല് മുൻ ഖാദി പരേതനായ വി.ടി.എസ് (വലിയാക്കത്തൊടി) ആറ്റക്കോയ തങ്ങളുടെ മകൻ ചേരൂലാലിൽ താമസിക്കുന്ന സയ്യിദ് അലവിയാണ് (മാനു തങ്ങൾ-49) ഹൃദയാഘാതംമൂലം മരിച്ചത്.
ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങളിലായിരുന്നു. മാതാവ്: പരേതയായ സുഹറ ബീവി. ഭാര്യ: ആരിഫ ബീവി ചേരൂലാൽ. മക്കൾ: സയ്യിദ് ഫാഇസ് ദാരിമി, ഫസ്ന ബീവി, ഫവാസ് തങ്ങൾ, ഫഹദ് തങ്ങൾ. സഹോദരങ്ങൾ: അൻവർ തങ്ങൾ, വി.ടി.എസ്. ശിഹാബ് തങ്ങൾ, ഫസൽ തങ്ങൾ, ഹസീന ബീവി, ശമീന ബീവി. മൃതദേഹം നാട്ടിലെത്തിച്ച് വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ പൊൻമുണ്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.