മൂ​ന്നാ​റി​ലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാൻ തീരുമാനം

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​മാ​യ മൂ​ന്നാ​റി​ലെ ര​വീ​ന്ദ്ര​ന്‍ പ​ട്ട​യ​ങ്ങ​ള്‍ റ​വ​ന്യൂ വ​കു​പ്പ് റ​ദ്ദാ​ക്കു​ന്നു. 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ റ​ദ്ദാ​ക്കാ​ൻ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം റ​വ​ന്യൂ വ​കു​പ്പ്​ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി എ. ​ജ​യ​തി​ല​ക്​ ഇ​ടു​ക്കി ക​ല​ക്ട​ർ​ക്ക്​ ന​ൽ​കി. നാ​ലു​വ​ര്‍ഷം നീ​ണ്ട പ​രി​ശോ​ധ​ന​ക്കു​ശേ​ഷ​മാ​ണ് 530 അ​ന​ധി​കൃ​ത പ​ട്ട​യ​ങ്ങ​ള്‍ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

അ​തേ​സ​മ​യം, അ​ര്‍ഹ​ത​യു​ള്ള​വ​ര്‍ക്ക് വീ​ണ്ടും പ​ട്ട​യ​ത്തി​ന് അ​പേ​ക്ഷ ന​ല്‍കാം. 1999ല്‍ ​ഇ.​കെ. നാ​യ​നാ​ര്‍ സ​ര്‍ക്കാ​റി​ന്‍റെ കാ​ല​ത്ത് ദേ​വി​കു​ളം അ​ഡീ​ഷ​ന​ല്‍ ത​ഹ​സി​ല്‍ദാ​ര്‍ ആ​യി​രു​ന്ന എം.​ഐ. ര​വീ​ന്ദ്ര​ന്‍ അ​ധി​കാ​ര പ​രി​ധി മ​റി​ക​ട​ന്ന്​ മൂ​ന്നാ​റി​ല്‍ അ​നു​വ​ദി​ച്ച 530 പ​ട്ട​യ​ങ്ങ​ളാ​ണ് റ​വ​ന്യൂ വ​കു​പ്പ് പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ റ​ദ്ദാ​ക്കു​ന്ന​ത്.

അ​ന​ധി​കൃ​ത​മാ​യി ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി പ​രി​ശോ​ധി​ക്കാ​നും അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക്​ പു​തി​യ പ​ട്ട​യം ന​ൽ​കാ​നും മ​റ്റു​ള്ള​വ റ​ദ്ദാ​ക്കാ​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ദേ​വി​കു​ളം ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന ര​ണ്ട്​ സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - Decision to cancel Raveendran Pattayam in Munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.