ആഴക്കടല്‍ മത്സ്യബന്ധന വിവാദം: ആശങ്ക മാറാതെ മത്സ്യത്തൊഴിലാളികൾ

പൂ​ന്തു​റ: ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദ​ത്തി ആ​ശ​ങ്ക വി​ട്ടു​മാ​റാ​തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. വി​വാ​ദം പു​റ​ത്തു​വ​ന്ന​ത് മു​ത​ല്‍ നൂ​റ്റാ​ണ്ടു​ക​ളാ​യി ക​ട​ലി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്.

പു​തി​യ കേ​ന്ദ്ര ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ ബി​ല്ല് ന​ട​പ്പാ​ക്കി ക​ട​ലി​ലെ മ​ത്സ്യ​ബ​ന്ധ​നം പൂ​ര്‍ണ​മാ​യും കോ​ര്‍പ​റേ​റ്റു​ക​ള്‍ക്ക്​ തീ​റെ​ഴു​താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ കേ​ന്ദ്രം ന​ട​പ്പാ​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​റി​െ​ന​തി​രെ ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദം പ്ര​തി​പ​ക്ഷം ആ​ളി​ക്ക​ത്തി​ക്കു​ന്ന​ത്. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​െ​ണ​ങ്കി​ല്‍ ക​ട​ലി​ല്‍ പ​ര​മ്പ​രാ​ഗ​ത മ​ത്സ്ത്തൈാ​ഴി​ലാ​ളി​ക​ള്‍ അ​നു​ഭ​വി​ച്ച് വ​രു​ന്ന മ​ത്സ്യ​ബ​ന്ധ​ന അ​വ​കാ​ശം ത​ന്നെ ഇ​ല്ലാ​താ​കും. ഇ​വി​ടേ​ക്ക് പി​ന്നെ കോ​ര്‍പ​റേ​റ്റ് ക​മ്പ​നി​ക​ളു​ടെ നി​യ​ന്ത്ര​ത്തി​ലു​ള്ള ബോ​ട്ടു​ക​ളു​ടെ ആ​ധി​പ​ത്യ​മാ​യി​രി​ക്കും.

നിബന്ധനകളുമായി കേ​ന്ദ്ര ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ ബി​ൽ

കേ​ന്ദ്ര സ​ര്‍ക്കാ​റി​െൻറ പു​തി​യ കേ​ന്ദ്ര ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ ബി​ല്ലി​ലെ പു​തി​യ​ച​ട്ട പ്ര​കാ​രം പ്ര​ദേ​ശി​ക തീ​ര​ക്ക​ട​ലും എ​ക്​​സ്​​ക്ലൂ​സീ​വ് ഇ​ക്ക​ണോ​മി​ക്ക് സോ​ണ്‍ (ഇ.​ഇ.​ഇസെ​ഡ്-​പ്ര​േ​ത്യ​ക സാ​മ്പ​ത്തി​ക മേ​ഖ​ല) ആ​യി ക​ണ​ക്കാ​ക്കു​ന്ന ക​ട​ല്‍ പ്ര​ദേ​ശ​ത്തും മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ന്‍ ര​ണ്ട് ത​രം ര​ജി​സ്ട്രേ​ഷ​ന്‍ വേ​ണം.

ക​ര​യി​ല്‍ നി​ന്നും 12 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ (22.22 കി​ലോ​മീ​റ്റ​ര്‍) ദൂ​രം വ​രെ​യു​ള്ള​ത്​ പ്രാ​ദേ​ശി​ക തീ​ര​ക്ക​ട​ലാ​ണ്. ഇ​വി​ടം നൂ​റ്റാ​ണ്ടു​ക​ളാ​യി പ​ര​മ്പാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന കേ​ന്ദ്ര​മാ​ണ്. 12 മു​ത​ൽ 200 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​രെ​യു​ള്ള​ത്​ പ്ര​േ​ത്യ​ക സാ​മ്പ​ത്തി​ക​മേ​ഖ​ല.

പ്രാ​ദേ​ശി​ക തീ​ര​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കേ​ണ്ട​ത്​ സം​സ്ഥാ​ന സ​ര്‍ക്കാ​റാ​ണ്. എ​ക്​​സ്​​ക്ലൂ​സീ​വ് ഇ​ക്ക​ണോ​മി​ക്ക് സോ​ണി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ന് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ അ​നു​മ​തി എ​ന്ന വ്യ​വ​സ്​​ഥ​യി​ലാ​ണ് ബി​ല്‍. സം​സ്ഥാ​ന സ​ര്‍ക്കാ​റി​െൻറ അ​ധി​കാ​ര പ​രി​ധി​യി​ല്‍ വ​രു​ന്ന 12 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ ദൂ​ര​ത്തേ​ക്ക് വി​ദേ​ശ േട്രാ​ള​റു​ക​ൾ​ക്ക് ക​ട​ന്ന് വ​ര​ണ​മെ​ങ്കി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ അ​നു​മ​തി വേ​ണം. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തി​ന് അ​നു​മ​തി കൊ​ടു​ത്താ​ൽ ഇ​ല്ലാ​താ​കു​ന്ന​ത് നൂ​റ്റാ​ണ്ടു​ക​ളാ​യി സം​സ്ഥാ​ന​ത്തി​െൻറ ആ​ഴ​ക്ക​ട​ലി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത മ​ത്സ‍്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​മാ​ർ​ഗ​മാ​ണ്.

എ​ക്​​സ്​​ക്ലൂ​സീ​വ് ഇ​ക്ക​ണോ​മി​ക് സോ​ണി​ല്‍ ക​യ​റാ​ന്‍ വി​ദേ​ശ േട്രാ​ള​റു​ക​ൾ​ക്ക് ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നൊ​പ്പം സം​സ്ഥാ​ന സ​ര്‍ക്കാ​റി​െൻറ അ​നു​മ​തി ഉ​െ​ണ്ട​ങ്കി​ല്‍ ത​ട​സ്സം​കൂ​ടാ​തെ തീ​ര​ക്ക​ട​ലി​ലേ​ക്ക് യ​ഥേ​ഷ്​​ടം ക​യ​റി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താം.

പ​ര​മ്പാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ട്രോ​ള​റു​ക​ളും ത​മ്മി​ല്‍ ക​ട​ലി​ല്‍ പ​ല​പ്പോ​ഴും സം​ഘ​ര്‍ഷം പ​തി​വാ​ണ്. കോ​സ്​​റ്റ്​ ഗാ​ര്‍ഡ് ഇ​ട​പെ​ട്ടാ​ണ് വി​ദേ​ശ ട്രോ​ള​റു​ക​ളെ തീ​ര​ത്തി​െൻറ ആ​ഴ​ക്ക​ട​ലി​ൽ​നി​ന്ന്​ മ​ട​ക്കി അ​യ​ക്കു​ന്ന​ത്. വി​പ​ണി​യി​ല്‍ കൂ​ടു​ത​ല്‍ വി​ല കി​ട്ടു​ന്ന മ​ത്സ്യ​ങ്ങ​ളു​ടെ ആ​വാ​സ കേ​ന്ദ്ര​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്തി​െൻറ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള 12 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ ദൂ​രം. ഇൗ ​മേ​ഖ​ല​യി​ല്‍ ആ​വാ​സം ഉ​റ​പ്പി​ക്കു​ന്ന മ​ത്സ്യ​ങ്ങ​ള്‍ ഒ​രി​ക്ക​ലും ഉ​ള്‍ക്ക​ട​ലി​ലേ​ക്ക് പോ​കാ​റി​ല്ല.

ഇ​ത് ഉ​ള്‍ക്ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന വി​ദേ​ശ ട്രോ​ള​റു​ക​ള്‍ക്ക് പ​ല​പ്പോ​ഴും തി​രി​ച്ച​ടി​യാ​ണ്. ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ദേ​ശ ട്രോ​ള​റു​ക​ള്‍ ഇൗ ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​ത്ത​രം മേ​ഖ​ല​യി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ന്‍ വി​ദേ​ശ​ക​മ്പ​നി ക​ട​ന്നു​വ​ന്നാ​ൽ സം​സ്ഥാ​ന​ത്തി​െൻറ പ​രി​ധി​യി​ല്‍ വ​രു​ന്ന ആ​ഴ​ക്ക​ട​ലി​ല്‍ ക​യ​റി ക​ട​ലി​െൻറ അ​ടി​ത്ത​ട്ട് വ​രെ​യു​ള്ള മ​ത്സ്യ​ങ്ങ​ള്‍ വാ​രി ക​ട​ലി​ൽ ​െവ​ച്ച് ത​ന്നെ സം​സ്ക​ര​ണം ന​ട​ത്താ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ വി​ദേ​ശ േട്രാ​ള​റു​ക​ളി​ലു​ണ്ട്. ഇ​തോ​ടെ നൂ​റ്റാ​ണ്ടു​ക​ളാ​യി ക​ട​ലി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക്​ പേ​രി​നു​പോ​ലും മ​ത്സ്യം കി​ട്ടാ​തെ വ​ല​യു​ന്ന അ​വ​സ്ഥ സം​ജാ​ത​മാ​കും.

Tags:    
News Summary - Deep Sea Fishing Controversy: Fishermen remain concerned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.