ആഴക്കടല്‍ മത്സ്യബന്ധന വിവാദം: ആശങ്ക മാറാതെ മത്സ്യത്തൊഴിലാളികൾ
text_fieldsപൂന്തുറ: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തി ആശങ്ക വിട്ടുമാറാതെ മത്സ്യത്തൊഴിലാളികൾ. വിവാദം പുറത്തുവന്നത് മുതല്‍ നൂറ്റാണ്ടുകളായി കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലാണ്.
പുതിയ കേന്ദ്ര കടല്‍ മത്സ്യബന്ധന നിയന്ത്രണ ബില്ല് നടപ്പാക്കി കടലിലെ മത്സ്യബന്ധനം പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള ശ്രമങ്ങള്‍ കേന്ദ്രം നടപ്പാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാറിെനതിരെ ആഴക്കടല്‍ മത്സ്യബന്ധന വിവാദം പ്രതിപക്ഷം ആളിക്കത്തിക്കുന്നത്. ഇത് യാഥാർഥ്യമാെണങ്കില് കടലില്‍ പരമ്പരാഗത മത്സ്ത്തൈാഴിലാളികള് അനുഭവിച്ച് വരുന്ന മത്സ്യബന്ധന അവകാശം തന്നെ ഇല്ലാതാകും. ഇവിടേക്ക് പിന്നെ കോര്‍പറേറ്റ് കമ്പനികളുടെ നിയന്ത്രത്തിലുള്ള ബോട്ടുകളുടെ ആധിപത്യമായിരിക്കും.
നിബന്ധനകളുമായി കേന്ദ്ര കടല്‍ മത്സ്യബന്ധന നിയന്ത്രണ ബിൽ
കേന്ദ്ര സര്‍ക്കാറിെൻറ പുതിയ കേന്ദ്ര കടല്‍ മത്സ്യബന്ധന നിയന്ത്രണ ബില്ലിലെ പുതിയചട്ട പ്രകാരം പ്രദേശിക തീരക്കടലും എക്സ്ക്ലൂസീവ് ഇക്കണോമിക്ക് സോണ്‍ (ഇ.ഇ.ഇസെഡ്-പ്രേത്യക സാമ്പത്തിക മേഖല) ആയി കണക്കാക്കുന്ന കടല്‍ പ്രദേശത്തും മത്സ്യബന്ധനം നടത്താന്‍ രണ്ട് തരം രജിസ്ട്രേഷന് വേണം.
കരയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ (22.22 കിലോമീറ്റര്‍) ദൂരം വരെയുള്ളത് പ്രാദേശിക തീരക്കടലാണ്. ഇവിടം നൂറ്റാണ്ടുകളായി പരമ്പാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവന കേന്ദ്രമാണ്. 12 മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ളത് പ്രേത്യക സാമ്പത്തികമേഖല.
പ്രാദേശിക തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിന് അനുമതി നൽകേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. എക്സ്ക്ലൂസീവ് ഇക്കണോമിക്ക് സോണില്‍ മത്സ്യബന്ധനം നടത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി എന്ന വ്യവസ്ഥയിലാണ് ബില്‍. സംസ്ഥാന സര്‍ക്കാറിെൻറ അധികാര പരിധിയില്‍ വരുന്ന 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് വിദേശ േട്രാളറുകൾക്ക് കടന്ന് വരണമെങ്കിൽ സംസ്ഥാന സർക്കാറിെൻറ അനുമതി വേണം. സംസ്ഥാന സർക്കാർ ഇതിന് അനുമതി കൊടുത്താൽ ഇല്ലാതാകുന്നത് നൂറ്റാണ്ടുകളായി സംസ്ഥാനത്തിെൻറ ആഴക്കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതമാർഗമാണ്.
എക്സ്ക്ലൂസീവ് ഇക്കണോമിക് സോണില്‍ കയറാന്‍ വിദേശ േട്രാളറുകൾക്ക് ലൈസൻസ് ലഭിക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാറിെൻറ അനുമതി ഉെണ്ടങ്കില്‍ തടസ്സംകൂടാതെ തീരക്കടലിലേക്ക് യഥേഷ്ടം കയറി മത്സ്യബന്ധനം നടത്താം.
പരമ്പാഗത മത്സ്യത്തൊഴിലാളികളും ട്രോളറുകളും തമ്മില്‍ കടലില്‍ പലപ്പോഴും സംഘര്‍ഷം പതിവാണ്. കോസ്റ്റ് ഗാര്‍ഡ് ഇടപെട്ടാണ് വിദേശ ട്രോളറുകളെ തീരത്തിെൻറ ആഴക്കടലിൽനിന്ന് മടക്കി അയക്കുന്നത്. വിപണിയില്‍ കൂടുതല്‍ വില കിട്ടുന്ന മത്സ്യങ്ങളുടെ ആവാസ കേന്ദ്രങ്ങളാണ് സംസ്ഥാനത്തിെൻറ അധികാരപരിധിയിലുള്ള 12 നോട്ടിക്കല്‍ മൈല്‍ ദൂരം. ഇൗ മേഖലയില്‍ ആവാസം ഉറപ്പിക്കുന്ന മത്സ്യങ്ങള്‍ ഒരിക്കലും ഉള്‍ക്കടലിലേക്ക് പോകാറില്ല.
ഇത് ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന വിദേശ ട്രോളറുകള്‍ക്ക് പലപ്പോഴും തിരിച്ചടിയാണ്. ഇതുകൂടി കണക്കിലെടുത്താണ് വിദേശ ട്രോളറുകള്‍ ഇൗ മേഖലയിലേക്ക് കടന്നുവരാൻ വർഷങ്ങളായി ആഗ്രഹിക്കുന്നത്. ഇത്തരം മേഖലയില്‍ മത്സ്യബന്ധനം നടത്താന്‍ വിദേശകമ്പനി കടന്നുവന്നാൽ സംസ്ഥാനത്തിെൻറ പരിധിയില്‍ വരുന്ന ആഴക്കടലില്‍ കയറി കടലിെൻറ അടിത്തട്ട് വരെയുള്ള മത്സ്യങ്ങള്‍ വാരി കടലിൽ െവച്ച് തന്നെ സംസ്കരണം നടത്താൻ കഴിയുന്ന തരത്തിലുള്ള സംവിധാനങ്ങൾ വിദേശ േട്രാളറുകളിലുണ്ട്. ഇതോടെ നൂറ്റാണ്ടുകളായി കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പേരിനുപോലും മത്സ്യം കിട്ടാതെ വലയുന്ന അവസ്ഥ സംജാതമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.