കോഴിക്കോട്: ആലത്തൂർ ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിൻെറ വേറിട്ട തെരഞ്ഞെടുപ്പ് പ്ര ചാരണ പരിപാടികളെ വിമർശിച്ച് കവിയും അധ്യാപികയുമായ ദീപ നിശാന്തിൻെറ ഫേസ്ബുക്ക് പോസ്റ്റ്.
പൗരസംരക്ഷണത് തിനും നിയമനിർമാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തെരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയിൽ സ്ഥാനാർഥി എത്ര മനോഹരമായി പാടുന്നുവെന്നോ, ഡാൻസ് കളിക്കുന്നുവെന്നോ, ഏത് മതവിശ്വാസിയാണെന്നോ അല്ല വിഷയമാകേണ്ടതെന്ന് ദീപ ന ിശാന്ത് അഭിപ്രായപ്പെട്ടു. അമ്പലക്കമ്മിറ്റി തെരഞ്ഞെടുപ്പല്ല നടക്കുന്നെതന്ന സാമാന്യബോധം വോട്ടഭ്യർഥന നടത്തുന്നവർ പുലർത്തണമെന്നും ദീപ നിശാന്ത് കുറിച്ചു.
രമ്യ ഹരിദാസ് ജയിച്ചാൽ പാർലമെൻറിലെത്തുന്ന ആദ്യ ദലിത് എം.പിയാവുമെന്ന യൂത്ത് കോൺഗ്രസിൻെറ പേജിൽ വന്ന കാര്യം തെറ്റാണെന്നും അവർ ചൂണ്ടിക്കാട്ടി. രമ്യ ഹരിദാസിനു വേണ്ടി അനിൽ അക്കര എം.എൽ.എ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റും ദീപ നിശാന്ത് വിമർശനത്തിന് വിധേയമാക്കി.
എന്നാൽ പോസ്റ്റ് വിവാദമാവുകയും കമൻറ് ബോക്സിൽ പ്രതിഷേധം കനക്കുകയും ചെയ്തതോടെ ദീപ നിശാന്ത് കമൻറ് ബോക്സ് ഓഫാക്കി. നിരവധി പേരാണ് ദീപ നിശാന്തിൻെറ പോസ്റ്റിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. കവിതാ മോഷണ വിവാദത്തിൻെറ പശ്ചാത്തലത്തിലും ദീപ നിശാന്തിനെതിരെ വൻ പ്രതിഷേധം കമൻറ് ബോക്സിൽ ഉണ്ടായിരുന്നു.
രണ്ട് തവണ ആലത്തൂരിനെ പ്രതിനിധീകരിച്ച സി.പി.എം സ്ഥാനാർഥി പി.കെ. ബിജു മൂന്നാം തവണയും അനായാസമായി വിജയിക്കുമെന്ന് കരുതിയിടത്താണ് രമ്യ ഹരിദാസിൻെറ സ്ഥാനാർഥിത്വം ഇപ്പോൾ സി.പി.എം നേതൃത്വത്തിന് വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ യൂത്ത് ബ്രിഗേഡിലെ അംഗം കൂടിയായ രമ്യ യു.ഡി.എഫ് സ്ഥാനാർഥിയായി എത്തിയതോടെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചിരിക്കുകയാണ്.
സാമൂഹ്യ മാധ്യമങ്ങളിലടക്കം ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് രമ്യ ഹരിദാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.