ദീപുവിന്റെ കുടുംബത്തെ ട്വന്റി20 ഏറ്റെടുക്കും -സാബു എം. ജേക്കബ്

കൊച്ചി: കിഴക്കമ്പലത്ത് സി.പി.എം പ്രവർത്തകരുടെ മർദനത്തെതുടർന്ന് കൊല്ലപ്പെട്ട ട്വന്റി20​ പ്രവർത്തകൻ ദീപുവിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. 'മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രക്തസാക്ഷികള്‍ കിട്ടിയാല്‍ അതിന്റെ പേരില്‍ പിരിക്കുകയും അതിന്റെ വിഹിതം പറ്റുകയും പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാനായി രക്തസാക്ഷി മണ്ഡപങ്ങള്‍ പടുത്തുയര്‍ത്തുന്നതുമായ രാഷ്ട്രീയ കോമാളിത്തത്തിന് വിപരീതമായി ദീപുവിന്റെ കുടുംബത്തെ ആജീവനാന്തം ഇരുകൈകളില്‍ സംരംക്ഷിക്കുമെന്ന് ട്വന്റി20 ഉറപ്പു നല്‍കുന്നു.

രാഷ്ട്രീയ പകപോക്കലിന്റെ ഇരയായ ദീപുവെന്ന ദലിത് യുവാവിന്റെ അസാന്നിധ്യം ആ കുടുംബത്തിന് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെങ്കിലും ഈ കിഴക്കമ്പലം പഞ്ചായത്തിലെ ആയിരക്കണക്കിന് ദീപുമാര്‍ ഈ കുടുംബത്തിന് താങ്ങും തണലുമായി എന്നും എപ്പോഴും ഉണ്ടാകും. ദീപുവിന്റെ മാതാപിതാക്കളുടെ ഭക്ഷണം, മരുന്ന് തുടങ്ങിയ എല്ലാവിധ ചിലവുകളും ആജീവനാന്തം ട്വന്റി20 പ്രസ്ഥാനം ഏറ്റെടുത്ത് വഹിക്കും' -സാബു എം. ജേക്കബ് അറിയിച്ചു.

Tags:    
News Summary - Deepu's family to be taken over by Twenty20: Sabu M. Jacob

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.