തിരുവനന്തപുരം: ശശി തരൂർ എം.പി നൽകിയ മാനനഷ്ടക്കേസിൽ റിപ്പബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമി നേരിട്ട് ഹാജരാകണ മെന്ന ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് അർണബ് നേരിട്ടു ഹാജരാകണമെന്ന് ഉത്തരവിട്ടത്. ഇതിനെതിരെ അർണബ് നൽകിയ ഹരജിയിൽ സി.ജെ.എം കോടതിയുടെ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്യുകയായിരുന്നു.
ശശി തരൂരിെൻറ ഭാര്യ സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട പരാമർശങ്ങളെത്തുടർന്നാണ് മാനനഷ്ടക്കേസ് നൽകിയത്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് റിപബ്ലിക് ടിവി സംപ്രേഷണം ചെയ്ത വാര്‍ത്തകളില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടായിരുന്നുവെന്നാണ് തരൂരിെൻറ പരാതി.
2017 ജൂണിലാണ് തരൂര്‍ പരാതി നല്‍കിയത്. അര്‍ണബ് ഗോസ്വാമിക്കെതിരെ പ്രഥമ ദൃഷ്ട്യാ കേസ് ഉണ്ടെന്നും നടപടികളുമായി മുന്നോട്ട് പോകാമെന്നും വ്യക്തമാക്കിയ സി.ജെ.എം കോടതി ഫെബ്രുവരി 28ന് നേരിട്ട് ഹാജാരാകാൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.