തിരുവനന്തപുരം: പ്രതിഷേധവേലിയേറ്റവും രോഷംകലർന്ന വിലാപങ്ങളും ഇളകിമറിയുന്ന തീരഹൃദയങ്ങളോട് ഉള്ളറിഞ്ഞുതന്നെ അവർ പറഞ്ഞു ‘നാൻ കൈകൂപ്പി കേക്ക്റേൻ, കോപപ്പെടാതുേങ്കാ, ദയവ് സെയ്ത് കോപപ്പെടാതുേങ്കാ, നാനും ഒരു പൊമ്പിളൈ താൻ...’ മുഖത്ത് ഉരുകിപ്പടർന്ന കണ്ണുനീർ കൈത്തണ്ടകൊണ്ട് തുടച്ച് അമ്മമാർ അൽപനേരം നിശ്ശബ്ദരായി, പിന്നെ ൈകയടിച്ചു. ദിവസങ്ങളായി ചിരിക്കാൻ മറന്ന മുഖങ്ങളിൽ ആശങ്കയുടെ ഛായയിൽ നേരിയ ആത്മവിശ്വാസം പൂത്തു. പൂന്തുറയിലെ ദുരിതബാധിത മേഖല സന്ദർശിച്ച േകന്ദ്രപ്രതിരോധമന്ത്രി നിർമല സീതാരാമനാണ് പ്രതിഷേധക്കാരുടെ മനസ്സറിഞ്ഞ് സാന്ത്വനപ്പെടുത്തിയത്.
രാവിലെ ഒമ്പതിന് വിഴിഞ്ഞം സന്ദർശിച്ചശേഷം ഒമ്പതരയോടെയാണ് അവർ പൂന്തുറയിലെത്തിയത്. രക്ഷാപ്രവർത്തനം വിശദീകരിച്ച് സംസാരം തുടങ്ങിയപ്പോൾ കൂടിയിരുന്നവർ തങ്ങളോടുള്ള അവഗണനക്കെതിരിരെ ഉച്ചത്തിൽ സംസാരിക്കാനും പ്രതിഷേധിക്കാനും തുടങ്ങി. ഇതോടെയാണ് സംസാരം അൽപനേരം നിർത്തിയശേഷം, കൈകൂപ്പിയുള്ള അഭ്യർഥന. മക്കളെയും ഭര്ത്താക്കന്മാരെയും നഷ്ടപ്പെടുന്ന അമ്മമാരുടെ വേദന തനിക്ക് തിരിച്ചറിയാന്‍ കഴിയും. ഇൗ നഷ്ടങ്ങൾക്ക് പകരമായി എന്ത് തന്നാലും മതിയാവില്ല. സൂനാമി കാലത്തെക്കാൾ മികച്ച രക്ഷാപ്രവർത്തനമാണ് നടക്കുന്നതെന്നും മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുെണ്ടന്നും അവർ പറഞ്ഞു.
രക്ഷാപ്രവർത്തനത്തെയും രക്ഷാപ്രവർത്തകരെയും സംശയത്തിെൻറ നിഴലിൽ നിർത്തരുതെന്ന് വിഴിഞ്ഞത്ത് അവർ പറഞ്ഞു. യുദ്ധസമാനമായ തിരച്ചിലാണ് കേന്ദ്രവും-സംസ്ഥാനവും നടത്തുന്നത്. രക്ഷാപ്രവർത്തനങ്ങളുമായി സഹകരിക്കണം. ചുഴലിക്കൊടുങ്കാറ്റടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നതിനുള്ള സാേങ്കതികവിദ്യ അത്രകണ്ട് മെച്ചപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ മുന്നറിയിപ്പ് സംബന്ധിച്ച് തർക്കം വേണ്ടെന്നും അവർ പറഞ്ഞു.
തുടർന്ന് ടെക്നിക്കൽ ഏരിയയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവരുമായി ആശയവിനിമയം നടത്തി. തുടർന്ന് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച. സംസ്ഥാനത്തിെൻറ ആവശ്യങ്ങൾ പരിഗണിക്കുമെന്നും കൂടിക്കാഴ്ചയിൽ അവർ ഉറപ്പുനൽകി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ. േമഴ്സിക്കുട്ടിയമ്മ, കലക്ടർ വാസുകി, എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.