ചെറുപുഴ: കൊലക്കേസിൽ ശിക്ഷ അനുഭവിക്കവെ പരോളിലിറങ്ങി ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തിയ പ്രതിയും കാമുകിയും ജീവനൊടുക്കാന്‍ ശ്രമിച്ചു. കാമുകി മരിച്ചു.ജോസ്ഗിരി കട്ടപ്പള്ളിയില് പൊട്ടക്കല്‍ റാഹേലിനെ (72) കുത്തിക്കൊലപ്പെടുത്തിയശേഷം ഒളിവിലായിരുന്ന പ്രതി ബിനോയി (40) ആണ് കാമുകിക്കൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ചത്. കാമുകിയായ ജോസ്ഗിരി മുക്കുഴിയിലെ നീതു (29) മരിച്ചു.
ബിനോയിയെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് ഇരുവരെയും നീതുവിെൻറ വീടിന് സമീപം മരത്തില്‍ തൂങ്ങിയ നിലയില്‍ നാട്ടുകാര്‍ കണ്ടത്. തങ്ങള്‍ ജീവനൊടുക്കുകയാണെന്ന് നീതു പലരെയും വിളിച്ചറിയിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ പൊലീസ് ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്നു നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. നീതു സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ബന്ധുവായ റാഹേലിനെ (72) ബിനോയ് കുത്തിക്കൊലപ്പെടുത്തിയത്. റാഹേലിെൻറ ഭർത്താവ് പൗലോസ് (78), മകന് ഡേവിഡ് (47) എന്നിവരെ പരിക്കേൽപിക്കുകയും ചെയ്തു. ഈ കേസിൽ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ബിനോയി ജീവനൊടുക്കാന്‍ ശ്രമിച്ചത്. 18 വര്‍ഷം മുമ്പ് സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബിനോയി. ഇതിന് സാക്ഷി പറഞ്ഞതിെൻറ വൈരാഗ്യത്തിലാണ് പൗലോസിനെയും കുടുംബത്തെയും ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.