വെള്ളിമാടുകുന്ന്: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തേഞ്ഞിപ്പലം ആലുങ്ങൽ നടുത്തൊടി ബാബുരാജിനെ (42) കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിൽ തേഞ്ഞിപ്പലത്ത് നിന്നാണ് ചേവായൂർ പൊലീസ് ബാബുരാജിനെ പിടികൂടിയത്.
ഡിസംബർ എട്ടിന് കാണാതായ പെൺകുട്ടിയെ എൽ.ഐ.സിക്കു സമീപത്തുനിന്ന് പരിചയപ്പെട്ട ബാബുരാജ് യൂനിവേഴ്സിറ്റി കാമ്പസിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സുഹൃത്തുക്കളെ കൂടി വിളിച്ചുവരുത്തുന്നതിനിടെ കുട്ടി രക്ഷപ്പെടുകയായിരുന്നുവെന്ന് െപാലീസ് പറഞ്ഞു. റോഡിലെത്തിയ കുട്ടിയെ കണ്ട ഓട്ടോ ഡ്രൈവർ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
തേഞ്ഞിപ്പലത്തുനിന്ന് ചേവായൂർ പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് കുട്ടിയെ ഷോർട്ട് സ്റ്റേ ഹോമിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ നിന്ന് ലഭിച്ച ഫോട്ടോ പൊലീസ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതോടെയാണ് ബാബുരാജിനെ കണ്ടെത്താനായത്. സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. ശ്രീജിത്തിെൻറ നേതൃത്വത്തിൽ എസ്.ഐ രഘുനാഥ്, സീനിയർ സി.പി.ഒ ഷാജി പാലേരി, സി.പി.ഒ രമേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.