തലശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ലൈംഗികശേഷിയുണ്ടെന്ന് മെഡിക്കൽ ബോർഡ് പരിശോധന റിപ്പോർട്ട്. ഇതോടെ ഇയാൾക്ക് ലൈംഗികശേഷിക്കുറവുള്ളതായി റിപ്പോർട്ട് നൽകിയ ഡോക്ടർക്കെതിരെ നടപടിക്ക് സാധ്യത. പ്രതി യു.കെ. ഷറഫുദ്ദീന് ലൈംഗികശേഷിയുള്ളതായി മെഡിക്കൽ സംഘത്തിെൻറ പരിശോധനഫലം കോടതിയിലെത്തിയതോടെ തലശ്ശേരി ജനറൽ ആശുപത്രി ഡോക്ടർക്കെതിരെ പ്രോസിക്യൂഷൻ നടപടി ആവശ്യപ്പെട്ടു.
മെഡിക്കൽ സംഘത്തിലെ അഞ്ച് ഡോക്ടമാർ നടത്തിയ പരിശോധനയുടെ ഫലം കഴിഞ്ഞദിവസമാണ് അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. കണ്ണൂർ ജില്ല ആശുപത്രിയിലെ ഫിസിഷ്യൻ, സർജൻ, സൈക്യാട്രിസ്റ്റ്, ഫോറൻസിക് സർജൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധിച്ചത്. അറസ്റ്റിലായ സമയത്ത് തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ലൈംഗികശേഷിക്കുറവുള്ളതായി കണ്ടെത്തിയിരുന്നു.
ഇതേത്തുടർന്ന് മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രോസിക്യൂഷെൻറ ആവശ്യം പരിഗണിച്ചാണ് പരിശോധന നടത്തിയത്. ലൈംഗികശേഷിയില്ലെന്ന് റിപ്പോർട്ട് നൽകിയ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യുമെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ബീന കാളിയത്ത് പറഞ്ഞു. കേസിൽ റിമാൻഡിലായിരുന്ന മൂന്നാം പ്രതി ഷറഫുദ്ദീൻ ഇപ്പോൾ ജാമ്യത്തിലാണ്. റിമാൻഡിൽ കഴിയുന്ന മറ്റു രണ്ടുപ്രതികളുടെ ജാമ്യാപേക്ഷ 12ന് കോടതി പരിഗണിക്കും.
പെൺകുട്ടിയെ പീഡിപ്പിക്കുകയും സഹായം ചെയ്തുകൊടുക്കുകയും ചെയ്ത ബന്ധുക്കളാണ് റിമാൻഡിൽ കഴിയുന്നത്. 15 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് മൂന്നാം പ്രതിക്കെതിരെയുള്ള കേസ്. മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. ജൂൺ അവസാനമാണ് പ്രതികൾ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.