ന​മ്പി​നാ​രാ​യ​ണ​ൻ

നമ്പി നാരായണനും സി.ബി.ഐ ഉദ്യോഗസ്ഥരും നടത്തിയ ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ചാരക്കേസ് പ്രതികൾ

കൊച്ചി: നമ്പി നാരായണനും സി.ബി.ഐ ഉദ്യോഗസ്ഥരും നടത്തിയ ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എസ്.ആര്‍.ഒ ചാരക്കേസ് പ്രതികൾ. സി.ബി.ഐ ഡി.ഐ.ജി രാജേന്ദ്ര നാഥ് കൗളും മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയുമായി നടന്ന ഭൂമിയിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്ന് പ്രതികൾ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നൽകിയ ഹരജിയിൽ ആവശ്യപ്പെടുന്നു.

എസ്. വിജയനും തമ്പി എസ്. ദുർഗാദത്തും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ആവശ്യം ഉന്നയിച്ചത്. കേസിൽ ഒന്നും രണ്ടും പ്രതികളാണ് ഇവർ. നമ്പി നാരായണൻ പണവും ഭൂമിയും നൽകി സി.ബി.ഐ, ഐ.ബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നാണ് ഹരജി. ഈ സ്വാധീനത്തിന്‍റെ ഫലമാണ് ചാരക്കേസ് ഗൂഢാലോചനയെന്നും ഹരജിയിൽ പറയുന്നു. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പേരിലും ഭൂമി കൈമാറിയിട്ടുണ്ടെന്നും ഹരജിയിൽ ആരോപിക്കുന്നു.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ രേഖകളോ തെളിവുകളോ ഇല്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റു ചെയ്തതെന്ന് സി.ബി.ഐ ഈയിടെ വ്യക്തമാക്കിയിരുന്നു. നമ്പി നാരായണനെതിരെ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും സി.ബി.ഐ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Defendants in the case want to probe land deals between Nambi Narayanan and CBI officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.