ഡെലിഗേറ്റ് സെല്‍ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും ; ആദ്യ പാസ് നടി ആനിക്ക്

തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് ടാഗോർ തിയേറ്ററിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ആദ്യ പാസ് സിനിമാതാരം ആനി ഏറ്റുവാങ്ങും. നോ റ്റു ഡ്രഗ്സ് സന്ദേശം രേഖപ്പെടുത്തിയ ഡെലിഗേറ്റ് കിറ്റ് മന്ത്രി എം.ബി രാജേഷ് നടൻ ഗോകുൽ സുരേഷിന് കൈമാറും.

ചടങ്ങിൽ അക്കാദമി ചെയർമാൻ രഞ്ജിത് അധ്യക്ഷത വഹിക്കും. തുടർന്ന് ഡെലിഗേറ്റുകൾക്കുള്ള പാസ് വിതരണം ആരംഭിക്കും. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ ക്രമീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ വഴിയാണ് പാസുകൾ വിതരണം ചെയ്യുന്നത്. ഡിസംബർ ഏഴു മുതൽ രാവിലെ ഒൻപതു മുതൽ വൈകീട്ട് ആറു വരെയാകും പാസ് വിതരണം ചെയ്യുക.

14 കൗണ്ടറുകളിലൂടെയാണ് ഡെലിഗേറ്റ് കിറ്റുകൾ വിതരണം ചെയ്യുന്നത്. പ്രതിനിധികൾ ഐ.ഡി പ്രൂഫുമായെത്തി വേണം പാസുകൾ ഏറ്റുവാങ്ങേണ്ടത്. വിദ്യാർഥികൾക്കും പ്രായമായവർക്കും ഭിന്ന ശേഷിക്കാർക്കും പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ടന്നും അക്കാദമി സെക്രട്ടറി സി.അജോയ് അറിയിച്ചു.

Tags:    
News Summary - Delegate Cell Minister VN Vasavan will inaugurate; First pass actress Annie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.