ന്യൂഡൽഹി: ഡൽഹി പിടിക്കാൻ വാഗ്ദാനങ്ങൾ വാരിക്കോരി നൽകി കോൺഗ്രസ് പ്രകടനപത്രി ക. വൈദ്യുതി, കുടിവെള്ളം എന്നിവയുടെ പണം തിരികെ നൽകുന്ന പദ്ധതിയാണ് പ്രധാന വാഗ്ദാനം. യുവ സ്വാഭിമാൻ യോജന എന്ന പേരിൽ ബിരുദധാരികളായ തൊഴിൽരഹിതർക്ക് പ്രതിമാസം 5000 മുതൽ 7500 രൂപ വരെ തൊഴിലില്ലായ്മ വേതനം നൽകും.
പ്രതിമാസം 300 യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് പത്രിക പുറത്തിറക്കി ഞായറാഴ്ച നടത്തിയ ചടങ്ങിൽ ഡൽഹി കോൺഗ്രസ് പ്രസിഡൻറ് സുഭാഷ് ചോപ്ര പറഞ്ഞു. 15 രൂപക്ക് ഭക്ഷണം നൽകുന്നതിന് 100 ഇന്ദിര ഭക്ഷണശാലകൾ തുറക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ദേശീയ പൗരത്വപ്പട്ടികയും ദേശീയ ജനസംഖ്യ രജിസ്റ്ററും നടപ്പാക്കില്ലെന്നും പ്രകടനപത്രികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.