മലപ്പുറം: പൊന്നാനിയിൽ നടന്ന പ്രകടനത്തിൽ ഏതെങ്കിലും പാർട്ടി അനുഭാവികളോ ബന്ധുക്കളോ തെറ്റിദ്ധാരണയുടെ പുറത്ത് പങ്കെടുത്തിട്ടുണ്ടെങ്കിൽ അത് വൈകാരിക പ്രകടനം മാത്രമായാണ് കാണുന്നതെന്ന് സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്. ഉത്തരവാദദപ്പെട്ടവരാരും ഇല്ലെന്ന് ദൃശ്യങ്ങൾ കണ്ടാൽ വ്യക്തമാണ്.
ആർക്കും പ്രകടനം നടത്താം. എന്ത് മുദ്രാവാക്യം വേണമെങ്കിലും വിളിക്കാം. ഏത് ബാനറും ഉയർത്താം. പത്തിന് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോൾ പ്രവർത്തകർ ഒന്നടങ്കം കൂടെയുണ്ടാകും. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ഇ.എൻ. മോഹൻദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.