തിരുവനന്തപുരം: ഡെങ്കിപ്പനി രൂക്ഷമായി പടരുന്ന സാഹചര്യം മുൻനിർത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ വിവിധ ജില്ലകളിലെ ‘ഡെങ്കിപ്പനി ഹോട്ട്സ്പോട്ട് ഏരിയ’ ആരോഗ്യവകുപ്പ് പ്രസിദ്ധപ്പെടുത്തി. ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എൻ1 എന്നിവയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന പകർച്ചവ്യാധികൾ.
2016നെ അപേക്ഷിച്ച് ഡെങ്കിപ്പനിയാണ് ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ആറുമാസത്തിനിടെ 6119 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 11 പേർ മരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സതേടിയത് 21443 പേരാണ്. അതിൽ 32 പേർ മരിച്ചു. പനി ബാധിച്ച് ആൾക്കാർ മരിക്കുന്ന സ്ഥിതിയിേലക്ക് കാര്യങ്ങൾ എത്തിയിട്ടും കാര്യമായ പ്രതിരോധ പ്രവർത്തനങ്ങൾ ഉണ്ടാകുന്നില്ലെന്ന പരാതി ഏറെയാണ്. ഇക്കാര്യം ഗൗരവമായി കണ്ടാണ് ഡെങ്കിപ്പനിയുടെ ഹോട്ട്സ്പോട്ട് ഏരിയ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്. ഒാരോ ജില്ലകളിലെയും ഹോട്ട് സ്പോട്ട് ഏരിയകൾ താഴെ:
- തിരുവനന്തപുരം •ഡെങ്കി കൂടുതൽ പടർന്നുപിടിച്ച തലസ്ഥാന ജില്ലയിൽ പുത്തൻതോപ്പ്, പുതുക്കുറിച്ചി, കരകുളം, വട്ടിയൂർക്കാവ്, ചെട്ടിവിളാകം, കടകംപള്ളി, പാങ്ങപ്പാറ, വിഴിഞ്ഞം, തിരുവല്ലം, മുക്കോല, വിളപ്പിൽ, നേമം, കല്ലിയൂർ, വിളവൂർക്കൽ, ബാലരാമപുരം, പള്ളിച്ചൽ, മലയിൻകീഴ്, നെടുമങ്ങാട്, വലിയതുറ എന്നിവിടങ്ങളാണ് ഡെങ്കി ഹോട്ട്സ്പോട്ട് ഏരിയയെന്ന് ആരോഗ്യവകുപ്പ് കെണ്ടത്തിയത്.
- കൊല്ലം •തഴവ, മൈനാഗപ്പള്ളി, പാലത്തറ, കിളിെകാല്ലുർ, വിളക്കുടി, തൃേക്കാവിൽവെട്ടം, കൊറ്റങ്ങര, അഞ്ചൽ, കെ.എസ് പുരം, കരുനാഗപ്പള്ളി, ഒാച്ചിറ, മൈലം, നെടുവ, ഉമ്മന്നൂർ.
- പത്തനംതിട്ട • കോന്നി, കടമനിട്ട, കാഞ്ഞേറ്റുകര, റാന്നി, പഴവങ്ങാടി, പന്തളം, തെക്കേക്കര, പ്രമാടം, എലന്തൂർ.
- കോട്ടയം •കോട്ടയം മുനിസിപ്പാലിറ്റി, പള്ളിക്കത്തോട്, വാഴൂർ, ഇൗരാട്ടുപേട്ട, തലയാഴം, പനച്ചിക്കാട്.
- ആലപ്പുഴ •കഞ്ഞിക്കുഴി, ആര്യാട്, വള്ളിക്കുന്നം, മണ്ണഞ്ചേരി, ചെട്ടിക്കാട്, മാരാരിക്കുളം, മുഹമ്മ, ചേർത്തല, തണ്ണീർമുക്കം
- എറണാകുളം • തൃപ്പൂണിത്തുറ, കോട്ടപ്പടി, പള്ളുരുത്തി, മട്ടാഞ്ചേരി.
- തൃശൂർ •നടത്തറ, ഉല്ലൂക്കര, കുന്ദംകുളം, തൃപ്പൂർ, പുത്തൂർ, വലപ്പാട്, പെരിഞ്ഞനം.
- പാലക്കാട് •കിഴക്കഞ്ചേരി, കാവശ്ശേരി, പാലക്കാട് മുനിസിപ്പാലിറ്റി, കല്ലടിക്കോട്, നെന്മാറ, പുതുശ്ശേരി, മേലാർകോട്, തിരുമിറ്റക്കോട്.
- മലപ്പുറം •കാവന്നൂർ, തൃക്കലങ്ങോട്, തൃപ്പനച്ചി, ചോക്കാട്, കാളികാവ്, കീഴുപറമ്പ്, അങ്ങാടിപ്പുറം, താനൂർ, തവനൂർ.
- കോഴിക്കോട് • രാമനാട്ടുകര, തലക്കളത്തൂർ, ചേലാന്നൂർ, നന്മണ്ട, കാപ്പൂർ, അത്തോളി, പനങ്ങാട്, കക്കോടി, ചെറുവണ്ണൂർ, കുരുവട്ടൂർ, ഫറോക്ക്, താമരശ്ശേരി, കൂരാചുണ്ട്.
- വയനാട് •ജില്ലയിൽ തൊണ്ടർനാട്, പെരിയ, പനമരം, പൊരിന്നന്നൂർ, കുറുക്കൻമൂല, മുള്ളൻകൊല്ലി.
- കണ്ണൂർ •മലപ്പട്ടം, മട്ടന്നൂർ, തിരുവേലി, ഇരിക്കൂർ, പാപ്പിനിശേരി, കൂടാളി, മയ്യിൽ, കുറ്റ്യാട്ടൂർ, എരുവേശ്ശി, പെരിങ്ങോം.
- കാസർകോട് •വെസ്റ്റലേരി, ബലാൽ, കൊടുവള്ളൂർ, കിട്ടിക്കോൽ, മാത്തൂർ, ബേലമ്പാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.