തിരുവനന്തപുരം: നാല് സ്വാശ്രയ ഡെൻറൽ കോളജുകളിൽ ഒഴിവുള്ള 26 എൻ.ആർ.െഎ സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ കമീഷണർ വെള്ളിയാഴ്ച സ്പോട്ട് അഡ്മിഷൻ നടത്തും. തിരുവനന്തപുരം തൈക്കാട് സ്വാതിതിരുനാൾ ഗവ. സംഗീത കോളജ് ഒാഡിറ്റോറിയത്തിൽ രാവിലെ പത്തു മുതലാണ് പ്രവേശന നടപടി.
കഴിഞ്ഞ രണ്ട്, മൂന്ന് തീയതികളിൽ നടത്തിയ സ്പോട്ട് അഡ്മിഷനിൽ സീറ്റ് ഒഴിവുവന്ന പരിയാരം, കൊല്ലം അസീസിയ, വർക്കല ശ്രീശങ്കര, തിരുവല്ല പുഷ്പഗിരി എന്നീ ഡെൻറൽ കോളജുകളിലേക്കാണ് പ്രവേശനം. എൻ.ആർ.െഎ കാറ്റഗറി ലിസ്റ്റിലുള്ളവരുടെ അഭാവത്തിൽ എൻ.ആർ.െഎ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ കൈവശമുള്ളവരെയും പരിഗണിക്കും. എൻ.ആർ.െഎ സീറ്റുകൾക്ക് ആവശ്യക്കാർ ഇല്ലാതെവന്നാൽ അവ മാനേജ്മെൻറ്/മെറിറ്റ് സീറ്റുകളായി മാറ്റി പ്രവേശനം നടത്തും.
ബി.ഡി.എസ് കോഴ്സിൽ മറ്റേതെങ്കിലും ഒഴിവുകൾ ഉണ്ടാകുന്നപക്ഷം അവയും ഇൗ സ്പോട്ട് അഡ്മിഷനിൽ നികത്തും. നിലവിൽ എം.ബി.ബി.എസ് പ്രവേശനം നേടിയിട്ടുള്ളവർക്ക് പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരമുള്ള ലിക്വിഡേറ്റഡ് ഡാമേജസ് ഒടുക്കിയതിന് ശേഷമേ ബി.ഡി.എസ് സ്പോട്ട് അഡ്മിഷനിൽ പെങ്കടുക്കാൻ കഴിയൂ. ഒരു ഡെൻറൽ കോളജിൽ പ്രവേശനം നേടിയ വിദ്യാർഥിക്ക് അതേ ഫീസ് ഘടനയുള്ള മറ്റൊരു ഡെൻറൽ കോളജിലേക്ക് മാറ്റം അനുവദിക്കില്ല.
നിശ്ചിത തുകക്കുള്ള ഡിമാൻറ് ഡ്രാഫ്റ്റ് ഹാജരാക്കുന്നവരെ മാത്രമേ സ്പോട്ട് അഡ്മിഷനിൽ പെങ്കടുപ്പിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.