തിരുവനന്തപുരം: തുറമുഖ വകുപ്പിന്‍റെ കെട്ടിടം വാടകക്ക് നൽകിയതുമായി ബന്ധപ്പെട്ട് തന്‍റെ സഹോദരനെതിരെ ഉയർന്ന ആരോപണം നിഷേധിച്ച് സ്പീക്കർ എ.എൻ. ഷംസീർ. സഹോദരന്‍റെ സ്ഥാപനം ഭൂമിയും കെട്ടിടവും പാട്ടത്തിനെടുത്തത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നപ്പോഴാണ് താനും അറിഞ്ഞത്.
ഇക്കാര്യം വിശദമായി അന്വേഷിച്ചു. എല്ലാ മാനദണ്ഡവും പാലിച്ചാണ് കെട്ടിടം വാടകക്ക് നൽകിയിട്ടുള്ളതെന്ന് മനസ്സിലായെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.
ഷംസീറിന്‍റെ സഹോദരന്‍ പങ്കാളിയായ സ്ഥാപനം കോഴിക്കോട് സൗത്ത് ബീച്ചിൽ തുറമുഖ വകുപ്പിന്‍റെ അധീനതയിലുള്ള കെട്ടിടം ചട്ടം ലംഘിച്ച് പാട്ടത്തിനെടുത്തെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.