തിരുവനന്തപുരം: പരിസ്ഥിതി മലിനീകരണമുണ്ടാക്കുംവിധം പുക തുപ്പുന്ന വാഹനങ്ങളെ പിടികൂടാൻ മോേട്ടാർ വാഹന വകുപ്പ് പ്രത്യേക പരിശോധന തുടങ്ങി. എല്ലാ വാഹനങ്ങളിലും സർക്കാർ അംഗീകൃത കേന്ദ്രങ്ങളില്‍ പരിശോധിച്ച പുക പരിശോധന സര്‍ട്ടിഫിക്കറ്റുണ്ടോ എന്നതാണ് പരിശോധനയിൽ ഉറപ്പുവരുത്തുന്നത്. അമിതമായ പുക തള്ളുന്ന വാഹനങ്ങൾക്ക് കൈയോടെ 2000 പിഴ കിട്ടും.
മറ്റ് വാഹനങ്ങളിൽ പരിരോധന ഉദ്യോഗസ്ഥൻ പുക പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടാൽ വാഹന പരിശോധന ദിവസം മുതൽ ഏഴ് ദിവസത്തിനകം ഹാജരാക്കിയിരിക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ ഹാജരാക്കാത്തവർക്കും പരാജയപ്പെട്ട സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കുമാണ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ആദ്യതവണ 2000 രൂപ പിഴയോ മൂന്ന് മാസം വരെ തടവോ അല്ലെങ്കിൽ ഇവ രണ്ട് കൂടിയോ ശിക്ഷയായി ലഭിക്കുമെന്ന് മോേട്ടാർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഇതിനുപുറമേ മൂന്ന് മാസം വരെ ലൈസൻസിന് അയോഗ്യത കൽപിക്കുകയും ചെയ്യാം. കുറ്റം ആവർത്തിച്ചാൽ 10000 രൂപ പിഴയോ 6 മാസം വരെ ഉള്ള തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. നിശ്ചിത സമയ പരിധിക്കുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ആ വാഹനത്തിെൻറ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യാനുള്ള അധികാരവും രജിസ്റ്ററിങ് അതോറിറ്റിക്കുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിെൻറ നിര്‍ദേശപ്രകാരം ഇൗമാസം 30 വരെയാണ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.