ക്ഷണിച്ചിട്ടും മുഖ്യമന്ത്രിയുടെ പ്രഭാത സദസ്സിൽ സമസ്ത നേതാവ് പ​​ങ്കെടുത്തില്ല; പങ്കെടുത്തത് ലീഗ് നേതാവിന്‍റെ മകൻ

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂരിനെ നവകേരള സദസ്സിലെ പ്രഭാത സദസ്സിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം എത്തിയില്ല. മലപ്പുറത്തെ പ്രഭാത സദസ്സിൽ മുഖ്യമന്ത്രിക്കൊപ്പം സ്റ്റേജിൽ ഇരിക്കുന്നവരുടെ പട്ടികയിൽ സത്താർ പന്തല്ലൂരിന്റെ പേരുമുണ്ടായിരുന്നു. സമസ്തയിൽ ഇടതുപക്ഷത്തെ അനുകൂലിക്കുന്ന നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ.

അതേസമയം, എ.പി സുന്നി വിഭാഗം നേതാവ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ സദസ്സിൽ പ​ങ്കെടുത്ത് സംസാരിച്ചു. മുസ്‍ലിം ലീഗ് നേതാവ് ഇസ്ഹാഖ് കുരിക്കളുടെ മകൻ മൊയ്തീൻ കുരിക്കളും ക്ഷണിതാവായെത്തി. ലീഗ് അംഗമാണ് മൊയ്തീൻ കുരിക്കൾ. പ​ങ്കെടുത്തതിൽ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Despite being invited, the Samasta leader did not attend the CM's Nava Kerala Sadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.