പാലക്കാട്: കനത്ത നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്പിന്നിങ് മില്ലുകളിൽ വ്യാപക നിയമനം. വ്യവസായ വകുപ്പിന് കീഴിലെ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ (കെ.എസ്.ടി.സി) ആസ്ഥാനത്തും കോർപറേഷന് കീഴിലെ മില്ലുകളിലും അസി. മാനേജർമാർ മുതൽ കമ്പനി സെക്രട്ടറിവരെ നിയമനത്തിന് വിജ്ഞാപനമിറങ്ങി. ആലപ്പി കോഓപറേറ്റീവ് സ്പിന്നിങ് മില്ലിലും നിയമനത്തിന് കൂടിക്കാഴ്ച തീരുമാനിച്ചിട്ടുണ്ട്.
15 സ്പിന്നിങ് മില്ലുകളും ഒാരോ വർഷവും നാല് മുതൽ 12 കോടി വരെയാണ് നഷ്ടം. പൊതുമേഖല സ്ഥാപനങ്ങളിൽ അവസാന മൂന്ന് വർഷമായി കൂടുതൽ നഷ്ടം കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷനിലാണ്. കൊല്ലം, തൃശൂർ സഹകരണ സ്പിന്നിങ് മില്ലുകളും ചെങ്ങന്നൂർ പ്രഭുറാം ടെക്സ്റ്റൈൽസും അടച്ചിട്ടിരിക്കുകയാണ്. മലബാർ സ്പിന്നിങ് മിൽ, എടരിക്കോട് ടെക്സ്റ്റൈൽസ്, കോട്ടയം ടെക്സ്റ്റൈൽസ്, പ്രഭുറാം മിൽസ്, സീതാറാം ടെക്സ്റ്റൈൽസ്, ഉദുമ ടെക്സ്റ്റൈൽസ്, പിണറായി ഹൈടെക് വീവിങ് മിൽസ്, ട്രിവാൻഡ്രം സ്പിന്നിങ് മിൽസ് എന്നിവയിലും ടെക്സ്റ്റൈൽ കോർപറേഷൻ ഹെഡ് ഓഫിസിലേക്കുമാണ് മാനേജർമാർ മുതൽ കമ്പനി സെക്രട്ടറി വരെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്.
ഹെഡ് ഓഫിസിലെ ജീവനക്കാർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നത് മില്ലുകളിൽനിന്നാണ്. തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക, ലേ ഒാഫ് വേതനം, പി.എഫ് കുടിശ്ശിക, ലോക്ഡൗൺ കുടിശ്ശിക, ഇ.എസ്.ഐ തുടങ്ങി ഒാരോ മില്ലിനും കോടികൾ ബാധ്യതയുണ്ട്. കെ.എസ്.ടി.സി മില്ലുകളിൽ ഏപ്രിലിലെ ശമ്പളം 50 ശതമാനം വിതരണം ചെയ്തിട്ടില്ല. ഇതിനിടയിലാണ് 50,000 മുതൽ ഒന്നേകാൽ ലക്ഷം വരെ ശമ്പളത്തിൽ പുതിയ നിയമനങ്ങൾ.
2018-19ലെ നഷ്ടം (കോടി രൂപയിൽ)
•കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ
കോർപറേഷൻ -15.11
•കൊല്ലം കോഒാപേററ്റിവ് സ്പിന്നിങ് മിൽ -4.48
•തൃശൂർ കോഒാപേററ്റിവ് സ്പിന്നിങ് മിൽ -3.99
•പ്രിയദർശിനി സഹകരണ സ്പിന്നിങ്
മിൽ -3.09
•സീതാറാം ടെക്സ്റ്റൈൽസ് ലിമിറ്റഡ് -2.85
•ആലപ്പുഴ സഹകരണ സ്പിന്നിങ് മിൽ -2.08
•കുറ്റിപ്പുറം മാൽേകാ ടെക്സ് -2.05
•മലപ്പുറം കോഒാപറേറ്റിവ് സ്പിന്നിങ്
മിൽസ് -1.60
•ട്രിവാൻഡ്രം സ്പിന്നിങ് മിൽസ് -1.29
•കെ. കരുണാകരൻ മെമ്മോറിയൽ
സ്പിന്നിങ് മിൽ -9.11
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.