സർക്കാർ ഉത്തരവിട്ടിട്ടും വനപാലകർക്ക് വിശ്രമമില്ല

പേരാമ്പ്ര: വനപാലകർക്ക് വിശ്രമമനുവദിക്കാൻ സർക്കാർ ഉത്തരവിറങ്ങി മാസം കഴിഞ്ഞിട്ടും നടപ്പിലാക്കിയില്ല. നവംബർ 10 നാണ് വനം - വന്യജീവി വകുപ്പിലെ സുരക്ഷാ വിഭാഗം ജീവനക്കാരുടെ ജോലിഭാരം കുറക്കുന്നതിന് സർക്കാർ ഉത്തരവിറക്കിയത്. ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്.

പട്രോളിങ്ങിൽ പങ്കെടുക്കുന്നവരും ഉൾക്കാടുകളിൽ ക്യാമ്പ് ചെയ്യുന്നവരും മടങ്ങിവന്ന് അടുത്ത ദിവസം സ്‌റ്റേഷനിലോ സെക്ഷനിലോ ഹാജരായി ജനറൽ ഡയറിയിലോ മൂവ്മെന്‍റ് രജിസ്റ്ററിലോ ഒപ്പ് രേഖപ്പെടുത്തി ഡ്യൂട്ടിക്ക് സജ്ജമാവണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. ഈ ദിവസങ്ങളിൽ ഇവർക്ക് വിശ്രമം അനുവദിക്കും. എന്നാൽ, അടിയന്തര ഘട്ടങ്ങളിൽ ഇവർ ജോലിക്ക് ഹാജരാവണമെന്നും ഉത്തരവിലുണ്ട്.

അതേസമയം, കേരളത്തിലെവിടേയും ഈ ഉത്തരവ് നടപ്പിലാക്കാൻ ഫോറസ്റ്റ് ഉന്നത ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നാണ് വനപാലകർ ചൂണ്ടിക്കാട്ടുന്നത്.

Tags:    
News Summary - Despite the government order, the forest rangers have no rest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.