എ​സ്.​വൈ.​എ​സ് മ​ല​പ്പു​റം വെ​സ്​​റ്റ്​ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ടേ​ബി​ൾ ടോ​ക് ജസ്​റ്റിസ്​ ​ ബി. കെ​മാ​ൽ പാ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വിവാഹപ്രായം നിശ്ചയിക്കൽ വ്യക്തിപരമായ അവകാശം –ബി. കെമാൽ പാഷ

പു​ത്ത​ന​ത്താ​ണി: വി​വാ​ഹ​പ്രാ​യം നി​ശ്ച​യി​ക്കാ​നു​ള്ള അ​വ​കാ​ശം വ്യ​ക്തി​ക​ൾ​ക്കാ​െ​ണ​ന്നും സ​ർ​ക്കാ​ർ അ​തി​ൽ ഇ​ട​പെ​ടു​ന്ന​ത് സ്വാ​ത​ന്ത്ര്യ​ത്തി​ന് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ​ന്നും ഹൈ​കോ​ട​തി റി​ട്ട. ജ​ഡ്ജി ജ​സ്​​റ്റി​സ് ബി. ​കെ​മാ​ൽ പാ​ഷ പ​റ​ഞ്ഞു.

എ​സ്.​വൈ.​എ​സ് മ​ല​പ്പു​റം വെ​സ്​​റ്റ്​ ജി​ല്ല ക​മ്മി​റ്റി 'വി​വാ​ഹ​പ്രാ​യം ഉ​യ​ർ​ത്ത​ൽ: സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ' വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ടേ​ബി​ൾ ടോ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യം സാ​മ്പ​ത്തി​ക​ത​ക​ർ​ച്ച​യി​ൽ കൂ​പ്പു​കു​ത്തു​മ്പോ​ൾ ദാ​രി​ദ്ര്യ​നി​ർ​മാ​ർ​ജ​ന​ത്തി​ന് ഒ​ന്നും ചെ​യ്യാ​തെ സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന് മേ​ൽ കൈ​വെ​ക്കു​ന്ന​ത് ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്നു​ള്ള ഒ​ളി​ച്ചോ​ട്ട​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ സി.​എ​ച്ച്. ത്വ​യ്യി​ബ് ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ.​എ​സ്. ത​ങ്ങ​ൾ, അ​ബ്​​ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി, സി​ദ്ദീ​ഖ് പ​ന്താ​വൂ​ർ, പി.​കെ. മു​ഹ​മ്മ​ദ് ഹാ​ജി, പി.​എം. ഹു​സൈ​ൻ ജി​ഫ്രി ത​ങ്ങ​ൾ, അ​ടി​മാ​ലി മു​ഹ​മ്മ​ദ് ഫൈ​സി, കെ.​എ​ൻ.​സി. ത​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Determining the age of marriage is a personal right - B. Kemal Pasha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.