ദേവസ്വം ബോര്‍ഡ്: സ്ഥാനക്കയറ്റത്തിനും ഭിന്നശേഷി സംവരണം നടപ്പാക്കണം –ഹൈകോടതി

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ സ്ഥാപനങ്ങളില്‍ സ്ഥാനക്കയറ്റത്തിന് ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന് ഹൈകോടതി. നിയമനത്തിലെ മൂന്നുശതമാനം സംവരണംപോലുള്ള വ്യവസ്ഥ ഇക്കാര്യത്തിലും ബാധകമാണെന്നും ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന തസ്തികകള്‍ പ്രത്യേകം രേഖപ്പെടുത്തണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സ്ഥാനക്കയറ്റത്തിനും സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്  ദേവസ്വം ബോര്‍ഡിലെ വാച്ച്മാന്‍ എസ്. മധു നല്‍കിയ ഹരജിയാണ് പരിഗണിച്ചത്.

42 ശതമാനം ഭിന്നശേഷിയുള്ള ഹരജിക്കാരന് എല്‍.ഡി ക്ളര്‍ക്ക് /സബ് ഗ്രൂപ് ഓഫിസര്‍ തസ്തികയില്‍ സംവരണ നിയമനത്തിന് അര്‍ഹതയുണ്ടെന്നും എന്നാല്‍, ബോര്‍ഡ് ഇത് പരിഗണിക്കുന്നില്ളെന്നുമായിരുന്നു ആരോപണം. നേരിട്ടുള്ള നിയമനങ്ങളില്‍ മാത്രമേ ഭിന്നശേഷി സംവരണം ബാധകമാകൂവെന്നായിരുന്നു ബോര്‍ഡിന്‍െറ വാദം. എന്നാല്‍, സ്ഥാനക്കയറ്റത്തിനും ഭിന്നശേഷി സംവരണം ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതായി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ബോര്‍ഡിന് കീഴില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിയുള്ളവര്‍ക്ക് സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവയിലും നേരിട്ടുള്ള നിയമനങ്ങളിലെന്നപോലെ സംവരണം ഏര്‍പ്പെടുത്തണം-കോടതി പറഞ്ഞു.

Tags:    
News Summary - devasom board job reservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.