തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിയ ദേവസ്വംബോർഡിനെയാണ് പിരിച്ചുവിട്ടതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബോർഡിെൻറ കാലാവധി രണ്ടുവർഷമാക്കിയത് എൽ.ഡി.എഫ് നയമാണ്, അല്ലാതെ പ്രയാർ ഗോപാലകൃഷ്ണനോടുള്ള പ്രതികാരമല്ല.
ഇതു ശബരിമല തീർഥാടന ഒരുക്കത്തെ ബാധിക്കില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. അതേസമയം, ദേവസ്വം ബോർഡിലെ ക്രമക്കേടുകളെക്കുറിച്ച് സർക്കാർ വിജിലൻസ് അന്വേഷണത്തിെനാരുങ്ങുന്നതായും വിവരമുണ്ട്.
സാമ്പത്തിക ക്രമക്കേടുകളും സ്വജനപക്ഷപാതവും കെണ്ടത്തിയതായാണ് സൂചന. ഇതിലാണ് വിജിലൻസ് അന്വേഷണം പരിഗണിക്കുന്നത്.
തിരുവിതാംകൂർ ദേവസ്വംബോർഡ് പിരിച്ചുവിട്ട നടപടി െതറ്റ് –ചെന്നിത്തല
മലപ്പുറം: തിരുവിതാംകൂർ ദേവസ്വംബോർഡ് പിരിച്ചുവിട്ട സർക്കാർ നടപടി തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കം ജാഥയോടനുബന്ധിച്ച് വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീർഥാടനം തുടങ്ങുന്ന സന്ദർഭത്തിൽ ഇത് ചെയ്തത് ശരിയായില്ല.
ക്ഷേത്രഭരണം പിടിച്ചെടുക്കാനുള്ള സി.പി.എമ്മിെൻറ രാഷ്ട്രീയപ്രേരിത നീക്കമാണിത്. ഗവർണർ ഇത് അംഗീകരിക്കരുതെന്ന് കത്തിലൂെട ആവശ്യപ്പെട്ടിട്ടുണ്ട്. റേഷൻ കടക്കാർക്ക് ശമ്പളം കൊടുക്കാൻ പാവപ്പെട്ടവർക്ക് നൽകുന്ന റേഷനരിക്ക് വിലകൂട്ടിയത് ശരിയല്ല. ഇൗ തീരുമാനം പുനഃപരിശോധിക്കണം -ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.