തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറിെൻറയും അംഗങ്ങളുടെയും കാലാവധി രണ്ടു വർഷമായി കുറക്കാൻ വ്യവസ്ഥ ചെയ്യുന്ന ഒാർഡിനൻസിൽ ഗവർണർ ജ.പി. സദാശിവം സർക്കാറിനോട് വിശദീകരണം തേടി. എന്ത് അിടയന്തിര സാഹചര്യമാണ് ഇൗ വിഷയത്തിലെന്ന് ആരാഞ്ഞ ഗവർണർ തീർഥാടനത്തെ ബാധിക്കില്ലേയെന്നും ചോദിച്ചു.
അതേസമയം, മുമ്പും ഇത്തരത്തിൽ സർക്കാറുകൾ ഒാർഡിനൻസ് ഇറക്കിയിട്ടുണ്ടെന്നും ശബരിമല തീർഥാടന ഒരുക്കങ്ങളെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നും സർക്കാർ ഗവർണർക്ക് വിദശീകരണം നൽകി. തിങ്കളാഴ്ചതന്നെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാജ്ഭവനിലെത്തി വിശദീകരണം നൽകുകയായിരുന്നു. 2007ലും 2014ലും ഇപ്രകാരം ബോർഡിെൻറ കാലാവധി കുറച്ച തീരുമാനങ്ങളും ദേവസ്വം മന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായും ദേവസ്വം മന്ത്രി ആശയവിനിമയം നടത്തിയിരുന്നു.
നിലവിൽ മൂന്നു വർഷമുണ്ടായിരുന്ന കലാവധിയാണ് രണ്ടു വർഷമായി കുറക്കുന്നത്. നിലവിൽ പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗം അജയ് തറയിൽ എന്നിവരുടെ കാലാവധി രണ്ടു വർഷം പൂർത്തിയായിരുന്നു. ഒരു വർഷം ബാക്കി നിൽക്കെയാണ് ഇവരെ പുറത്താക്കും വിധം ഒാർഡിനൻസ് െകാണ്ടുവന്നത്. വെള്ളിയാഴ്ച ചേർന്ന അടിയന്തര മന്ത്രിസഭ യോഗമാണ് ഗവർണർക്ക് ശിപാർശ നൽകിയത്.
ശബരിമല തീർഥാടനം പടിവാതിൽക്കൽ നിൽക്കെ ബോർഡിനെ പിരിച്ചുവിടുന്നതിൽ യു.ഡി.എഫും ബി.ജെ.പിയും കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഒാർഡിനൻസിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്തയച്ചിരുന്നു. ബി.ജെ.പി നേതാക്കൾ ഇൗ വിഷയത്തിൽ ഗവർണറെ കാണുകയും ചെയ്തു. ഗവർണർ ഒാർഡിനൻസിൽ ഒപ്പു െവക്കാത്തിനാൽ തിങ്കളാഴ്ച്ച തലസ്ഥാനത്ത് നടന്ന ശബരിമലയുമായി ബന്ധപ്പെട്ട യോഗത്തിൽ പ്രയാർ ഗോപാലകൃഷ്ണൻ പെങ്കടുത്തിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഉറച്ച നിലപാട് എടുത്തതിലുള്ള പ്രതികാരമാണ് നടപടിയെന്ന് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇൗ വിഷയത്തിൽ പരസ്യ പ്രതികരണത്തിന് തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.