ശബരിമല: ശബരിമലയിലെ അരവണ വിതരണത്തിനുളള കണ്ടെയ്നർ പ്ലാന്റ് നിർമാണത്തിന് തയാറെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിന്റെ ഭാഗമായി കണ്ടെയ്നർ നിർമാണ ഫാക്ടറി സ്ഥാപിക്കുന്നതിന് ആവശ്യമായ വിശദമായ രൂപരേഖ തയാറാക്കി സമർപ്പിക്കാൻ ദേവസ്വം ബോർഡ് ചീഫ് എഞ്ചിനിയറെ ചുമതലപ്പെടുത്തി.
സ്വകാര്യ കമ്പനികൾക്ക് കരാർ നൽകുന്നതിന് പകരം കണ്ടെയ്നർ സ്വന്തമായി നിർമിച്ചു കൂടെയെന്ന ഹൈകോടതി പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് ബോർഡിന്റെ ഈ നടപടി. ഇതു സംബന്ധിച്ച വിശദമായ സാധ്യതാ പഠനം നടത്താൻ ചീഫ് എഞ്ചിനീയർ ആർ. അജിത്കുമാറിനെയാണ് ബോർഡ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫാക്ടറി എവിടെ വേണം, പദ്ധതി ഏത് രീതിയിൽ നടപ്പാക്കണം എന്നതൊക്കെ ചീഫ് എഞ്ചിനീയർ പരിശോധിക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മറ്റ് ക്ഷേത്രങ്ങളിലേക്കുള്ള പ്രസാദ കണ്ടെയ്നർ കൂടി ഇതോടൊപ്പം നിർമ്മിക്കാനുള്ള സാധ്യതയും പരിശോധിക്കും. ഈ തീർത്ഥാടന കാലം കഴിഞ്ഞലുടൻ പദ്ധതി സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ദേവസ്വം ബോർഡിന് ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.