തിരുവനന്തപുരം: സര്‍ക്കാറിെൻറ പബ്ലിസിറ്റി താൽപര്യത്തിെൻറ ഇരയാണ് മലപ്പുറത്ത് ആത്മഹത്യ ചെയ്ത വിദ്യാർഥിനിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിെൻറ എടുത്തുചാട്ടമാണ് ദേവികയുടെ മരണത്തിന് കാരണം. എന്നിട്ടും കുറ്റംമുഴുവന്‍ മരിച്ച വിദ്യാർഥിനിയുടെ തലയില്‍ കെട്ടിെവച്ച് സര്‍ക്കാറിനെ വെള്ളപൂശാനാണ് വിദ്യാഭ്യാസ വകുപ്പിെൻറ നീക്കം. ഇത് നീചമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ദേവികയുടെ മരണത്തില്‍ സര്‍ക്കാറിന് കൈകഴുകാനാവില്ല. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെ 2.6 ലക്ഷം വിദ്യാർഥികള്‍ക്ക് സൗകര്യമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനുള്ള ഒരു പരിഹാരവും സർക്കാർ സ്വീകരിച്ചില്ല. ദേവിക ഒരു പ്രതീകമാണ്. സർക്കാറിന് പ്രശസ്തി മാത്രം മതി. പാവപ്പെട്ടവരുടെ കണ്ണീർ കാണാൻ കഴിയുന്നില്ല.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇതിനേക്കാളും ഗുരുതര സ്ഥിതിയാണ്. കോളജ് വിദ്യാഭ്യാസത്തില്‍ ലൈവ് ക്ലാസുകളാണ് നടക്കുന്നതെങ്കിലും ഏകദേശ കണക്കനുസരിച്ച് 48 ശതമാനം പേര്‍ക്ക് ഇതിനാവശ്യമായ സൗകര്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.