ശബരിമല: ദേവസ്വം ബോർഡ്​ വീണ്ടും നിയമോപദേശം തേടും

തിരുവനന്തപുരം: ശബരിമല ​സ്​ത്രീപ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ്​ വീണ്ടും നിയമോപദേശം തേടും. സ്​ത്രീ പ്രവേശനത്തിൽ​ സുപ്രീംകോടതി വിധിക്കെതിരായ പുന:പരിശോധന, റിട്ട്​ ഹരജികൾ കോടതിയുടെ പരിഗണനക്ക്​ വരുന്നതിന്​ മുന്നോടിയായാണ്​ ദേവസ്വം ബോർഡ്​ വീണ്ടും നിയമോപദേശം തേടുന്നത്​.

കേസിൽ ദേവസ്വം ബോർഡിനായി മനു അഭിഷേക്​ സിങ്​വി ഹാജരാവില്ലെന്ന്​ സൂചനയുണ്ട്​. സിങ്​വിയെ മാറ്റി പുതിയ അഭിഭാഷകനെ നിയമിക്കാനും ദേവസ്വം ബോർഡ്​ തീരുമാനിച്ചുവെന്നാണ്​ റിപ്പോർട്ടുകൾ.

നേരത്തെ ശബരിമലയിലെ നിലവിലെ സ്ഥിതിഗതികൾ അറിയിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കാനായിരുന്നു ദേവസ്വം ബോർഡി​​​​​െൻറ തീരുമാനം. അതേ സമയം, കേസിൽ ​പുന:പരിശോധന ഹരജി സമർപ്പിക്കണമെന്നാണ്​ പ്രതിപക്ഷം ഉൾ​പ്പടെ ആവശ്യപ്പെടുന്നത്​.

Tags:    
News Summary - Dewasom board on sabarimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.