തിരുവനന്തപുരം: ശബരിമലയില്‍ കോടതി വിധി നടപ്പാക്കാൻ ശ്രമിെച്ചന്നും എന്നാൽ പ്രതിഷേധംമൂലം നടപ്പാക്കാൻ സാധിക്കുന്നില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയെ അറിയിക്കും. സുപ്രീംകോടതിയിൽ റിവ്യൂ ഹരജി നൽകുന്നതിനേക്കാൾ ഇതാകും ഉചിതമെന്ന നിയമോപദേശം ലഭിച്ചതിനാൽ സർക്കാറുമായി കൂടിയാലോചിച്ചാണ് ബോർഡിെൻറ തീരുമാനം.
സർക്കാറിനും േദവസ്വം ബോർഡിനുമെതിരെ കോടതിയലക്ഷ്യ നടപടികളുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കം കൂടിയാണിത്. ശബരിമല വിധിക്കെതിരായ പുനഃപരിശോധന ഹരജികൾ കോടതി പരിഗണിക്കുന്നതുവരെ കാത്ത് നിൽക്കേണ്ടതില്ലെന്നും മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വിയുമായി കൂടിയാലോചിച്ച് തുടർനടപടികൾ കൈക്കൊള്ളാനുമാണ് ബോർഡിെൻറ തീരുമാനം.
ശബരിമലയിൽ യുവതി പ്രവേശനമുണ്ടായാൽ അത് ആചാരാനുഷ്ഠാനങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രി ഉൾപ്പെടെ രംഗത്തെത്തിയതും പരികർമികൾ പ്രതിഷേധിച്ചതുമുൾപ്പെടെ കാര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽപെടുത്തും. വൃശ്ചികമാസത്തിൽ നടതുറക്കുേമ്പാൾ ഇൗ സാഹചര്യം തുടർന്നാൽ അത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുകയേയുള്ളൂയെന്നാണ് ദേവസ്വം ബോർഡിെൻറ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.