തിരുവനന്തപുരം: മ്യൂസിയത്തില്‍ എത്തിയ സുഹൃത്തുകളോട് വനിത പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ ഫേസ്ബുക്കിലൂടെ അറിയിച്ചു. തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാമിനാണ് അന്വേഷണച്ചുമതല. ചൊവ്വാഴ്ചയാണ് മ്യൂസിയം വളപ്പില്‍ തോളില്‍ കൈയിട്ടിരുന്നതിന് യുവതിയെയും യുവാവിനെയും പിങ്ക് പൊലീസ് ചോദ്യം ചെയ്തത്. ഇത് യുവാവ് ഫേസ്ബുക്കിലൂടെ ലൈവായി കാണിച്ചതോടെ വിഷയം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായി.സംഭവത്തെക്കുറിച്ച് തനിക്ക് പരാതി കിട്ടിയിട്ടില്ളെങ്കിലും അറിഞ്ഞ സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും ഇങ്ങനെയൊന്ന് സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും ഡി.ജി.പിയുടെ പോസ്റ്റില്‍ പറയുന്നു. നാട്ടിലെ നിയമങ്ങള്‍ വളരെ വ്യക്തതയുള്ളതാണെന്നും പൊതുസ്ഥലങ്ങളിലോ മറ്റോ ‘കപ്പിള്‍സിനെ’ അപമാനിക്കാനോ ശല്യപ്പെടുത്താനോ പാടില്ലാത്തതാണെന്നും അദ്ദേഹം പറയുന്നു. പൊതുസ്ഥലത്തെ സ്നേഹപ്രകടനത്തിന് നിയമപരമായി വിലക്കുകളൊന്നുമില്ല. എന്നാല്‍ അതില്‍ സ്വയം നിയന്ത്രണം പാലിക്കുന്നത് നന്നായിരിക്കും.
പൊതുസമൂഹത്തിലെ വലിയൊരു ശതമാനം ആളുകള്‍ പൊതുസ്ഥലത്തെ സ്നേഹ-വികാര പ്രകടനങ്ങളെ അനുകൂലിക്കുന്നവരല്ല. അങ്ങനെയുള്ളവര്‍ പൊലീസിനെ വിളിച്ച് പരാതി പറയുമ്പോള്‍ അത് കേട്ടില്ളെന്ന് നടിക്കാനാവില്ല. അതിനാല്‍ പൊലീസുകാര്‍ കൂടുതല്‍ ജാഗരൂകരും ചുമതലയെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരും ആകേണ്ടിവരും. പൊലീസ് ജനങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ജനങ്ങളുമായി ആശയവിനിമയം നടത്തി മുന്നോട്ടുപോകും. സ്വകാര്യതകളില്‍ കടന്നുകയറാതെ സുരക്ഷയും മൗലികാവകാശവും ഉറപ്പുവരുത്തുമെന്നും പോസ്റ്റില്‍ പറയുന്നു. അതേസമയം, മ്യൂസിയത്തിലെ സുരക്ഷ ജീവനക്കാരുടെ പരാതിപ്രകാരമാണ് തങ്ങള്‍ ഇരുവരുടെയും അടുത്തത്തെിയതെന്നും ഇവരോട് അപമര്യാദയായി പെരുമാറിയിട്ടില്ളെന്നും വനിത പൊലീസ് ജീവനക്കാര്‍ ഐ.ജി മനോജ് എബ്രഹാമിന് മൊഴി നല്‍കിയതായാണ് വിവരം. പിങ്ക് പൊലീസിന്‍െറ നടപടിയില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ കമീഷനും പരാതികള്‍ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.