പ്രതികരിക്കാനില്ലെന്ന് ഡി.ജി.പി; സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

തിരുവന്തപുരം: കേരള പൊലീസിനെതിരായുള്ള സി.എ.ജി റിപ്പോർട്ടിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. പറയാനുള്ളത് വാർത്താ കുറിപ്പിലൂടെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വാഹ നങ്ങളുടെ അമിതവേഗത്തിന് ഈടാക്കിയ പിഴത്തുകയും സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയതായ ഗുരുതര ആരോപണവും പൊലീസിനെതിരെ പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാറിലേക്ക് അടക്കാതെ 31 കോടി രൂപ വകമാറ്റിയതെന്നാണ് സി.എ.ജി കണ്ടെത്തിയത്. കാമറകള്‍ സ്ഥാപിച്ചതിനെന്ന പേരില്‍ കെല്‍ട്രോണിന് കൈമാറിയ തുകയിലും പൊരുത്തക്കേടുണ്ട്. വാഹനങ്ങള്‍ അമിതവേഗത്തിലോടുന്നത് കണ്ടെത്താന്‍ മോട്ടോര്‍വാഹന വകുപ്പിന് പുറമെ പൊലീസും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘനത്തിന് നാല് വര്‍ഷത്തിനിടെ പിഴയായി പിരിച്ചെടുത്തത് 45.83 കോടി രൂപ. എന്നാല്‍ ഇതില്‍ നിന്ന് സര്‍ക്കാരിലേക്ക് അടച്ചത് 14.7 കോടി മാത്രമാണ്.

പൊലീസിനുവേണ്ടി ചട്ടവിരുദ്ധമായി വാഹനങ്ങളും കമ്പ്യൂട്ടറകളും മറ്റും വാങ്ങിയതായുള്ള സി.എ.ജി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഡി.ജി.പിയെ മാറ്റി നിർത്തി ആയിരിക്കണം അന്വേഷണം. വെടിയുണ്ടകൾ കാണാതായ സംഭവം എൻ.ഐ.എക്ക് വിടണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - DGP on CAG Report-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.