തിരുവനന്തപുരം: പൊലീസ്ജീവനക്കാരനെ മർദിച്ച സംഭവത്തിൽ പെൺകുട്ടി നൽകിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ എ.ഡി.ജി.പിയുടെ മകൾക്കെതിരെ െഎ.പി.സി 203 പ്രകാരം കേസെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ. നിലവിൽ ഇരുവരുടെയും പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതികൾ ക്രൈംബ്രാഞ്ചിെൻറ പരിഗണനയിലാണ്.
ക്യാമ്പ് ഫോളോവേഴ്സിനെ ഉപയോഗിക്കേണ്ടത് ക്യാമ്പ് ആവശ്യങ്ങൾക്കാണ്. മാനദണ്ഡങ്ങൾ മറികടന്ന് ജീവനക്കാരെ വീടുകളിൽ പണിയെടുപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ പരിശോധിച്ച് നടപടിയെടുക്കും. കൃത്യമായ രേഖകളില്ലാതെ ജോലിയെടുക്കുന്ന പൊലീസുകാരുടെ വിവരങ്ങൾ പരിശോധിച്ചുവരുന്നതേയുള്ളൂ. നിലവിലുള്ള മാനദണ്ഡങ്ങൾ മറികടക്കാൻ ആരെയും അനുവദിക്കില്ലെന്നും ഡി.ജി.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.