തിരുവനന്തപുരം: കേരളം, കർണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ പൊതു അതിർത്തി പ്രദേശങ്ങളിൽ ജനം നേരിടുന്ന സുരക്ഷ പ്രശ്നങ്ങൾ നേരിടുന്നതിനും തീവ്രവാദ, മൗലികവാദ പ്രവണതകൾ കണ്ടെത്തുന്നതിനുമുള്ള ഏകോപനം കൂടുതൽ ഫലപ്രദമാക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുടെ യോഗം തീരുമാനിച്ചു.
തീവ്രവാദ പ്രവർത്തനങ്ങളുൾപ്പെടെ അതിർത്തി മേഖലയിലെ ജനങ്ങൾ നേരിടുന്ന സുരക്ഷ ഭീഷണികൾ വികസന, ക്ഷേമരംഗങ്ങളിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരമാവധി ഒഴിവാക്കുന്നതിന് സഹായകമായ സുരക്ഷ തന്ത്രങ്ങൾ ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു.
മാവോവാദം, മതതീവ്രവാദം, മൗലികവാദ പ്രവണതകൾ എന്നിവ നേരിടൽ, ക്രമസമാധാന രംഗത്തെ പൊതുവായ ഏകോപനം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യുന്നതിനാണ് കേരള പൊലീസിെൻറ ആതിഥേയത്വത്തിൽ തിരുവനന്തപുരത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുടെ യോഗം ചേർന്നത്. ഒക്ടോബറിൽ പ്രധാനമന്ത്രി വിളിച്ചിരിക്കുന്ന പൊലീസ് മേധാവിമാരുടെ യോഗത്തിന് മുന്നോടിയായാണ് ഇൗ യോഗം ചേർന്നത്. മാവോവാദി ഭീഷണി നിലനിൽക്കുന്ന ജില്ലകളിൽ സാങ്കേതികവിദ്യ, ഉപകരണങ്ങൾ എന്നീ പിന്തുണ സംവിധാനങ്ങൾ ഉൾപ്പെടെ ആവശ്യമായ സന്ദർഭങ്ങളിൽ പരസ്പര സഹകരണം നൽകും. തീവ്രവാദ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഇടപെടൽ രീതികളിൽ സംയുക്ത പരിശീലനം നടത്താനും തീരുമാനിച്ചു.
ക്രമസമാധാനം, സുരക്ഷ എന്നിവ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ കൂടുതൽ ഫലപ്രദമായി പങ്കിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലെയും ഇൻറലിജൻസ്, ഇേൻറനൽ സെക്യൂരിറ്റി എ.ഡി.ജി.പിമാർ ഏകോപന ചുമതല നിർവഹിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ പങ്കാളിത്തവും സഹകരണവും ഇക്കാര്യത്തിൽ അഭ്യർഥിക്കും. കേസന്വേഷണം ഫലപ്രദമാക്കുന്നതിന് വിജയകരമായി അന്വേഷണം പൂർത്തിയാക്കിയ കേസുകളും പരാജയപ്പെട്ട കേസുകളും സംബന്ധിച്ച പഠനം ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളുടെ മുൻകൈയിൽ നടത്തും.
അന്തർസംസ്ഥാന ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സാങ്കേതികവിദ്യ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുന്നതിനും പരസ്പര സഹകരണം വർധിപ്പിക്കണമെന്ന് ആമുഖാവതരണം നടത്തിയ കേരള െപാലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.