കോഴിക്കോട്: വീടുകളിൽ കറുത്ത സ്റ്റിക്കർ പതിച്ച് ഭിക്ഷാടകർ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നു എന്ന അഭ്യൂഹം പരത്തുന്നതിനെതിരെ ഡി.ജി.പി ലോക്നാഥ് ബെഹ്റ. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ പൊലീസിെൻറ ഭാഗത്ത് നിന്നും കർഷന നടപടി നേരിടേണ്ടി വരുമെന്ന് ഡി.ജി.പി സർകുലറിലൂടെ അറിയിച്ചു.
ഇത്തരം വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ജനങ്ങൾ പരിഭ്രാന്തരാകുന്നതിന് വഴിവെച്ചിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനായി കുറച്ചാളുകൾ മന:പൂർവ്വം ശ്രമിക്കുന്നതായും ഡി.ജി.പി പറഞ്ഞു.
സംശയകരമായ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ ഉടനെ പൊലീസിൽ വിവരമറിയിക്കുകയാണ് വേണ്ടെതന്നും ഡി.ജി.പി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.