തിരുവനന്തപുരം: ഹണി ട്രാപ്പിൽ അകപ്പെടുന്നതിൽ പൊലീസ് സേനാംഗങ്ങൾ കരുതിയിരിക്കണമെന്ന് നിർദേശിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. ഏതെങ്കിലും സേനാംഗം ഇത്തരം ശ്രമത്തിൽ അകപ്പെട്ടെന്ന് വ്യക്തമായാൽ വിവരം അടിയന്തരമായി പൊലീസ് ആസ്ഥാനത്ത് അറിയിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ചാരസംഘങ്ങൾ വിവരങ്ങൾ ചോർത്തിയെടുക്കാൻ സ്ത്രീകളെ ഉപയോഗിക്കുന്നെന്ന വിശ്വാസയോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്നും നോട്ടീസിൽ പറയുന്നു. സമീപകാലത്ത് പ്രതിരോധ, പാരാമിലിറ്ററി, മറ്റ് സർക്കാർ സംവിധാനങ്ങൾ തുടങ്ങിയിടങ്ങളിൽ ജോലി ചെയ്യുന്ന ഒട്ടേറെ പേർ വിവിധ ചാരസംഘങ്ങളുടെ ഹണിട്രാപ്പിൽ അകപ്പെട്ടതായി കണ്ടെത്തിയിരുന്നു.
സ്ത്രീകളെ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ രഹസ്യവിവരങ്ങൾ ചോർത്തിയെടുക്കാൻ പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഇന്‍റലിജൻസ് സംഘങ്ങൾ ശ്രമം നടത്തുന്നതായി വിവരമുണ്ട്. ഈ സാഹചര്യത്തിൽ കേരള പൊലീസ് സേനാംഗങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.