തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് നേരയുള്ള സൈബർ ആക്രമണം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷിക്കും. ഹൈടെക് സെൽ, സൈബർ ഡോം എന്നീ ഡിപ്പാർട്ടുമെന്റുകളിലെ തെരഞ്ഞെടുത്ത ഉദ്യോഗസ്ഥരാണ് കേസ് അന്വേഷണത്തിന്റെ ഭാഗമാകുക. മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടത്.
മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരുടെ കുടുംബാംഗങ്ങൾക്ക് നേരെ പോലും സോഷ്യൽ മീഡിയയിൽ വലിയ അധിക്ഷേപം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.