ധീരജ്​കുമാറിനെ സി.പി.എം പുറത്താക്കി; നടപടി ജയരാജന്​ വേണ്ടി പ്രതിഷേധിച്ചതിന്​ പിന്നാലെ

കണ്ണൂർ: ധീരജ്​കുമാറിനെ സി.പി.എം പുറത്താക്കി. പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ്​ നടപടി. പി. ജയരാജന്​ സീറ്റ്​ നിഷേധിച്ചതിൽ ധീരജ്​ കുമാർ പ്രതികരിക്കുകയും പിന്നാലെ കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ്​ സ്ഥാനം രാജിവെക്കുകയും ചെയ്​തിരുന്നു. സി.പി.എം ചെട്ടിപ്പീടിക ബ്രാഞ്ചംഗമായിരുന്നു അദ്ദേഹം.

കണ്ണൂരിൽ ഏറ്റവും ജനകീയനായ നേതാവിനെ ഒതുക്കുന്ന സി.പി.എം. നേതൃത്വത്തിന്‍റെ നിലപാട് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് സ്​പോർട്​സ്​ കൗൺസിൽ ഉപാധ്യക്ഷ സ്ഥാനം രാജിവെച്ചതെന്ന്​ ധീരജ് കുമാർ നേരത്തെ പറഞ്ഞിരുന്നു. പി. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണ്. രാജിയിൽ പി. ജയരാജന് പങ്കില്ല. സ്വന്തം തീരുമാനമാണ്. പാർട്ടി അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

2014 ലാണ് ബി.ജെ.പി- ആർ.എസ്.എസ് ബന്ധം ഉപേക്ഷിച്ച്​ ധീരജ്​ സി.പി.എമ്മിൽ എത്തിയത്. കണ്ണൂർ തളാപ്പ് അമ്പാടിമുക്കിൽ ധീരജിന്റെ നേതൃത്വത്തിൽ 50 ലേറെ ബി.ജെ.പി ക്കാരാണ് അന്ന് സി.പി.എമ്മിൽ ചേർന്നത്. അമ്പാടിമുക്ക് സഖാക്കൾ എന്ന പേരിലാണ് ഇവർ സാമൂഹിക മാധ്യമങ്ങളിൽ അറിയപെട്ടത്.

ധീരജിനെയും സംഘത്തെയും സി.പി.എമ്മുമായി അടുപ്പിച്ചത് അന്ന് പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനാണ്. പി. ജയരാജനുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ധീരജ് പി. ജയരാജന്റെ പിന്തുണയിലാണ് കണ്ണൂർ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ്​ സ്ഥാനത്തേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​.

Tags:    
News Summary - dheeraj kumar p jayarajan seat issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.