കൊച്ചി: രാജ്യത്ത് പ്രമേഹ നിയന്ത്രണം സംബന്ധിച്ച അവബോധം സൃഷ്ടിക്കാനുള്ള പ്രചാരണത്തിെൻറ അംബാസഡറായി മുന്‍ ക്രിക്കറ്റ് താരം കപില്‍ദേവ് ചുമതലയേറ്റു. മികച്ച പ്രമേഹ നിയന്ത്രണത്തെക്കുറിച്ചും മുന്‍കൂട്ടി ഇന്‍സുലിന്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് പ്രചാരണത്തിെൻറ ലക്ഷ്യം. ആഗോള ആരോഗ്യസംരക്ഷണ ഏജന്‍സിയായ നോവോ നോര്ഡിസ്ക്സാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. ആഗോളതലത്തില്‍ പ്രമേഹത്തിെൻറ തലസ്ഥാനമെന്ന നിലയിലാണ് ഇന്ത്യ അറിയപ്പെടുന്നത്. 2045 ആകുമ്പോഴേക്കും ഇന്ത്യയില്‍ ഏകദേശം 134.3 ദശലക്ഷം പ്രമേഹ ബാധിതരുണ്ടാകുമെന്നാണ് ഔദ്യോഗിക കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.