തിരുവനന്തപുരം: സംസ്ഥാനത്തിെൻറ വിവിധ ജില്ലകളിൽ വ്യവസായിക ആവശ്യത്തിനു മാത്രമായി സർക്കാർ പാട്ടത്തിനു നൽകിയ ഭൂമി നിഷ്ക്രയമായി കിടക്കുെന്നന്ന് റിപ്പോർട്ട് . ഇത്തരം ഭൂമി തിരിച്ചുപിടിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും സർക്കാർ നടപടിയില്ലാത്ത അവസ്ഥയാണ്.
ജില്ല വ്യവസായ കേന്ദ്രങ്ങൾ (ഡി.ഐ.സി) പാട്ടത്തിനെടുത്ത ഏക്കർ കണക്കിന് ഭൂമിയാണ് ഉപയോഗിക്കാതെ കിടക്കുന്നത്. ഉടമ്പടി വ്യവസ്ഥയിൽ ഏതെങ്കിലും ലംഘിച്ചാൽ പാട്ടഭൂമി തിരിച്ചെടുക്കാനുള്ള ഉത്തരവാദിത്തം ഡി.ഐ.സി ജനറൽ മാനേജർക്കാണ്. പാട്ടചട്ടമനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പാട്ടക്കാരന് വ്യവസായം ആരംഭിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആറുമാസം വീതം പരമാവധി നാലുതവണ നീട്ടി നൽകാം. പാട്ടസംഖ്യയുടെ അഞ്ചു മുതൽ 25 ശതമാനം വരെ പിഴയടച്ച് ദീർഘിപ്പിക്കാം. അതുപോലെ സർക്കാറിെൻറയോ ഡയറക്ടറുടെയോ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ അന്യാധീനപ്പെടുത്താനും പാടില്ല. സമ്മാനം, പണയം, കൈമാറ്റം ഇവയൊന്നും പാടില്ല.
ഡി.ഐ.സി പാലക്കാട് ധാൻ ഇസ്പാറ്റ് പ്രൈവറ്റ് ലിമിറ്റഡിന് 2004ൽ നൽകിയ 14.32 ഏക്കർ ഭൂമി നിഷ്ക്രിയമായി കിടക്കുന്നവയിൽ പ്രധാനമാണ്. തൃശൂർ ടെറാടൈൽ കൺസോർട്യത്തിെൻറ നാല് ഏക്കർ, എറണാകുളം ഭഗവതി ബിവറേജസിെൻറ 3.30 ഏക്കർ, തൃശൂർ ഡയമണ്ട് കോംപ്ലക്സ് ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഒരേക്കർ എന്നിയെല്ലാം ഉപയോഗശൂന്യമാണ്. ഭൂമിയിൽ പണിതുയർത്തിയ കെട്ടിടങ്ങൾ പണയം വെക്കുന്നതിന് അനുവാദം നൽകാൻ ഡെലിഗേഷൻ ഓഫ് പവേഴ്സ് പ്രകാരം ജനറൽ മാനേജർമാരെ അധികാരപ്പെടുത്തിയിരുന്നു. എന്നാൽ, കെട്ടിടത്തിനൊപ്പം ഭൂമി കൂടി ഇവർ ബാങ്കുകളിൽ പണയപ്പെടുത്തി. എറണാകുളം എടയാർ ഒയാസിസ് എൻവയൺമെൻറൽ 1.77 ഏക്കർ ഭൂമി അനുമതിയില്ലാതെ കെ.എഫ്.സിക്ക് പണയപ്പെടുത്തി വായ്പയെടുത്തു. അതു തിരിച്ചടയ്ക്കാതെവന്നപ്പോൾ ഭൂമി ലേലം ചെയ്തു. ജെന്നീസ് എൻവിയോകെ 2000ത്തിൽ ഭൂമി ലേലത്തിൽ വാങ്ങിയെങ്കിലും ഉപയോഗിക്കാതെ കിടക്കുകയാണ്.
1964ലെ ഭൂമി പതിച്ചു നൽകൽ ചട്ടത്തിലെ 22ാം ചട്ടപ്രകാരം തഹസിൽദാറും ജില്ല വ്യവസായ ഉദ്യോഗസ്ഥരും പതിച്ചു നൽകിയതിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. എന്നാൽ, വ്യവസായിക ആവശ്യത്തിന് നൽകിയ ഭൂമി തരിശിടൽ, ദുരുപയോഗം, കൈമാറ്റം എന്നിങ്ങനെ നിയമലംഘനങ്ങൽ നടന്നിട്ടും വകുപ്പ് അന്വേഷണവും നടപടിയുമില്ല. ചട്ടവിരുദ്ധമായി മറ്റുള്ളവർക്ക് ഭൂമി കൈമാറുക, ഉപപാട്ടത്തിന് നൽകുക, വായ്പ തിരിച്ചടവിൽ കാലതാമസം വരുത്തി ഉടമാവകാശം കൈമാറ്റം ചെയ്യുക തുടങ്ങിയ ചട്ടവിരുദ്ധമായ കാര്യങ്ങളും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.