തൊടുപുഴ: സംസ്ഥാനത്തെ ഏലമലക്കാടുകളിൽ (കാർഡമം ഹിൽ റിസർവ് ) നിന്ന് വൃക്ഷങ്ങൾ ഇനി യഥേഷ്ടം മുറിക്കാം. ഇതുസംബന്ധിച്ച ഉത്തരവ് രണ്ടോ മൂന്നോ ദിവസത്തിനുള്ളിലുണ്ടാകും. രാഷ്ട്രീയ-മത-കർഷക സംഘടനകളുടെയും തടി വ്യാപാരികളുടെയും നിരന്തര സമ്മർദത്തിനൊടുവിലാണ് മുഖ്യമന്ത്രി ഇടപെട്ട് നടപടി.
പത്തിനം വൃക്ഷങ്ങൾ ഒഴികെയുള്ളവ മുറിക്കാൻ അനുവദിച്ചുകൊണ്ടുള്ളതാകും ഉത്തരവ്. പട്ടയം ലഭിച്ച ഏലത്തോട്ട ഭൂമിയിലുള്ളതോ നട്ടുവളർത്തിയതോ ആയ മരങ്ങൾ മുറിക്കുന്നതിനു നിലവിലുള്ള തടസ്സം ഇല്ലാതാകുന്നത് കൂടാതെ ഏലക്കാടുകളിൽ നിലവിലുണ്ടായിരുന്ന റവന്യൂ--വനം വകുപ്പുകളുടെ സംയുക്ത അധികാരവും ഇതോടെ ഇല്ലാതാകും.
13 ഇനം മരങ്ങൾ വനംവകുപ്പിൽനിന്ന് പ്രത്യേകം പാസെടുത്ത് വേണമായിരുന്നു ഇതുവരെ വെട്ടാൻ. 28 ഇനം മരങ്ങൾ കൂടി അനുമതിയോടെയേ വെട്ടാവൂ എന്ന് 2015 മേയ് 28ന് മുൻ സർക്കാറിെൻറ കാലത്തും ഉത്തരവിറങ്ങി. ഇത് തിരുത്തിയാണ് ഇളവ് അനുവദിച്ചും 41ൽ പത്തെണ്ണത്തിന് മാത്രം നിേരാധനം ബാധകമാക്കിയും പുതിയ ഉത്തരവിറങ്ങുന്നത്.
നട്ടുവളർത്തിയ മരങ്ങൾ വെട്ടാൻ കഴിയുന്ന സാഹചര്യമുണ്ടായാൽ കർഷകർ തന്നെ ധാരാളം മരങ്ങൾ വെച്ചുപിടിപ്പിക്കുമെന്ന ആശയം മുന്നോട്ടുവെച്ചാണ് ഇളവനുവദിക്കുന്നത്. 1986ലെ വൃക്ഷസംരക്ഷണ നിയമം സെക്ഷൻ അഞ്ച് പറയുന്നത് വിജ്ഞാപനം െചയ്ത പ്രദേശത്ത് മരം മുറിക്കാൻ പാടില്ലെന്നാണ് .ഇതനുസരിച്ചായിരുന്നു നിരോധനം. പശ്ചിമഘട്ട മേഖലയിെല ദേവികുളം, പീരുമേട്, ഉടുമ്പൻചോല, ഇടുക്കി, താലൂക്കുകളിലാണ് മരംമുറിക്ക് നിയന്ത്രണമുള്ളത്. മരം സംരക്ഷിക്കുന്നത് സംബന്ധിച്ച് പട്ടയങ്ങളിൽ രേഖപ്പെടുത്തുന്ന നിബന്ധനകളും ഒഴിവാക്കിയാകും ഉത്തരവെന്നാണ് സൂചന.
കുത്തകപ്പാട്ട ഭൂമിക്ക് പട്ടയം നൽകാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരിക്കെ, മരം വെട്ടുന്നതിലെ നിയന്ത്രണം നീക്കുന്നത്, ഏലത്തോട്ടങ്ങളിൽ വ്യാപകമായി വൃക്ഷങ്ങൾക്ക് മഴുവീഴാൻ ഇടയാക്കിയേക്കുമെന്ന് പരിസ്ഥിതി സംഘടനകൾക്ക് ആശങ്കയുണ്ട്. ഏലമലക്കാടുകൾ, റവന്യൂവിേൻറത് മാത്രമെന്ന സ്ഥിതി സംജാതമാകുന്നത് ഗുണകരമാകില്ലെന്നും വിലയിരുത്തലുണ്ട്. അതേസമയം, ഏലമലക്കാടുകൾ വനഭൂമിയെന്ന 1996ലെ ഗോദവർമൻ തിരുമുൽപാട് കേസിലെ സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുകയും ചെയ്യുന്നു.
എന്നാൽ, 2007ൽ സുപ്രീംകോടതിയിലെ കേസിൽ സർക്കാർ നൽകിയ ഏലമലക്കാടുകൾ റവന്യൂ ഭൂമിയാണെന്ന സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുെന്നന്നാണ് സർക്കാർ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.