????????????????? ????????????? ?????????? ??????? ?????????? ?????????????

ഒഴിപ്പിക്കലിനെ എതിർത്തും അനുകൂലിച്ചും...

കുരിശിെൻറ രൂപത്തിലായാലും 
കൈയേറ്റം ഒഴിപ്പിക്കണമെന്ന് വി.എസ്

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങൾ കുരിശിെൻറ രൂപത്തിലായാലും ഒഴിപ്പിക്കണമെന്ന് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. കൈയേറ്റം കുരിശിെൻറയോ മറ്റെന്തിെൻറയെങ്കിലുമോ രൂപത്തിലായാലും ഒഴിപ്പിക്കണമെന്നും വി.എസ് പറഞ്ഞു. എന്നാൽ കുരിശ് പൊളിച്ചതിൽ ജാഗ്രതക്കുറവുണ്ടായെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ അഭിപ്രായത്തോട് വി.എസ് പ്രതികരിച്ചില്ല. 

കുരിശ് പൊളിച്ചത് അധാർമികം –യു.ഡി.എഫ്
 മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ കുരിശ് പൊളിച്ച നടപടി അധാർമികമെന്ന് യു.ഡി.എഫ്. കൈയേറ്റം ഒഴിപ്പിക്കുന്നതിനെ മുന്നണി എതിർക്കുന്നില്ല. എന്നാൽ, കുരിശ് മാറ്റാൻ മറ്റ് മാർഗങ്ങൾ സ്വീകരിക്കാതെ പൊളിച്ചുമാറ്റിയത് അധാർമികമാണ്. കുരിശ് സ്ഥാപിച്ചവരോട് ആവശ്യപ്പെട്ട് അവരെക്കൊണ്ട് മാറ്റിക്കുകയായിരുന്നു നല്ലതെന്നും യു.ഡി.എഫ് യോഗശേഷം കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 
കുരിശ് പൊളിച്ച സംഭവം അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അപഹാസ്യമാണ്. 144 പ്രഖ്യാപിച്ച് വന്‍ പൊലീസ് സന്നാഹത്തോടെയാണ് ഇത് ചെയ്തത്. കുരിശ് ഒരു സമൂഹത്തിെൻറ ആരാധനയുമായി ബന്ധപ്പെട്ടതാണ്. അതിനെ പിടിച്ച് വളച്ച് നശിപ്പിച്ചത് ക്രിസ്ത്യന്‍ മതവിശ്വാസികളെ അപമാനിച്ചതിന് തുല്യമാണ്. അവര്‍ക്ക് അക്കാര്യത്തില്‍ വിഷമം ഉണ്ടായിട്ടുണ്ട്. കൈയേറ്റത്തെയും കുടിയേറ്റത്തെയും രണ്ടായി കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
 

സാധാരണ നടപടി –റവന്യൂമന്ത്രി
 മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കൽ സാധാരണ നടപടിയാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. ഇതേ കുറിച്ച് കൂടുതൽ ചർച്ച ആവശ്യമില്ല. മുഖ്യമന്ത്രിയുടെ വിമർശത്തിന് മറുപടി പറയുന്നില്ല. ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. 

‘പാപ്പാത്തിമലയിലേത് യേശു ചുമന്ന കുരിശല്ല’

പാപ്പാത്തി മലയിൽ സമ്പന്നരായ കൈയേറ്റക്കാർ സ്ഥാപിച്ച കുരിശ് ഗാഗുൽത്ത മലയിലേക്ക് യേശു ചുമന്ന കുരിശെല്ലന്ന് സി.പി.െഎ നേതാവ് ബിനോയ് വിശ്വം. തെൻറ പിതാവിെൻറ ആലയത്തെ അശുദ്ധമാക്കുന്ന അത്തരക്കാരെയാണ് ചാട്ടവാറിനാൽ അടിച്ചുപുറത്താക്കണമെന്ന് ക്രിസ്തു പറഞ്ഞത്. അതാണ് ഇടത് സർക്കാർ ചെയ്തത്. ഭൂമിയെ നമ്മുടെ പൊതുഭവനം എന്ന് വിളിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പാരിസ്ഥിതിക നിലപാട് കൈയേറ്റത്തിെൻറ കൂട്ടുകാരോടുള്ള മറുപടിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

‘കുരിശ് തകർത്തത് ഒഴിപ്പിക്കൽ ഇല്ലാതാക്കാൻ’
കോട്ടയം: ഒഴിപ്പിക്കൽ നടപടി തന്നെ ഇല്ലാതാക്കുകയെന്ന അജണ്ട കുരിശ് തകർത്തതിന് പിന്നിലുള്ളതായി സംശയിക്കുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കുരിശ് വെച്ചിരുന്ന സ്ഥലം തന്നെ ഒഴിപ്പിച്ചത് എന്തിനാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു. 
ൈകയേറ്റം ഒഴിപ്പിക്കൽ നടപടി അട്ടിമറിക്കപ്പെട്ടാൽ പൂർണ ഉത്തരവാദിത്തം ഇടതുമുന്നണിക്കാണ്. കേരള സമൂഹവും രാഷ്ട്രീയ പാർട്ടികളും ഒഴിപ്പിക്കൽ നടപടിക്ക് അനുകൂല നിലപാട് എടുത്തതാണ്. എന്നാൽ, സർക്കാറിന് മാത്രം ഇക്കാര്യത്തിൽ ഏകോപനം ഇല്ലാത്തത് ദൗർഭാഗ്യകരമാണ്. 

പിണറായിയുടേത് പ്രീണനം ^പി.ടി. തോമസ്
കൊച്ചി: യേശുവിനെ ഒറ്റുകൊടുത്ത യൂദാസിെൻറ അനുയായികളാണ് കുരിശ് മറയാക്കി സർക്കാർ ഭൂമി കൈയേറുന്നവരെന്ന് പി.ടി. തോമസ് എം.എൽ.എ. കുരിശ് ദുരുപയോഗം ചെയ്യാനും ദുഷ്ചെയ്തികൾക്ക് മറയാക്കാനും ആരെയും അനുവദിച്ചുകൂടാ. പാപ്പാത്തിച്ചോലയിൽ നൂറുകണക്കിന് ഏക്കർ ഭൂമി കൈയേറിയവരെ സഭ പുറത്താക്കണം. മതചിഹ്നങ്ങൾ സ്വാർഥതാൽപര്യത്തിന് ഉപയോഗിക്കുന്നവർ ഏത് മതക്കാരായാലും മുഖംനോക്കാതെ നടപടി വേണമെന്നും അേദ്ദഹം ‘മാധ്യമ’ത്തോട് പറഞ്ഞു. 

‘കുരിശ് നീക്കംചെയ്ത രീതി മനോവിഷമം ഉണ്ടാക്കി’
കോട്ടയം: കുരിശ് നീക്കംചെയ്ത രീതി മനോവിഷമം ഉണ്ടാക്കിയെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഇക്കാര്യത്തിലെ പ്രതിഷേധവും വിഷമവും സർക്കാറിനെ അറിയിച്ചിട്ടുണ്ട്. ൈകയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് സഭ എതിരല്ല. വിയോജിപ്പ് കുരിശ് നീക്കിയ രീതിയോട് മാത്രമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 
‘ഭൂമി കൈയേറിയല്ല കുരിശ് പ്രതിഷ്ഠിേക്കണ്ടത്
കൊച്ചി: കുരിശ് ആദരത്തിെൻറ പ്രതീകമാണെന്നും അത് അനാദരിക്കപ്പെടുന്ന രീതിയിൽ പ്രതിഷ്ഠിക്കുന്നത് തെറ്റാണെന്നും സീറോ മലബാർ സഭ വക്താവ് ഫാ. പോൾ തേലക്കാട്ട്. സഭ ഒരുസ്ഥലത്തും കൈയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. അതേസമയം, കുരിശ് ഒരുവികാരവും വിശ്വാസവുമാെണന്നും അദ്ദേഹംപറഞ്ഞു. 

‘ൈകയേറി മതചിഹ്നങ്ങൾ സ്ഥാപിക്കുന്നത് ശരിയല്ല’
തൃശൂർ: സ്ഥലം ൈകയേറി കുരിശ് സ്ഥാപിച്ചത് ക്രൈസ്തവ ദർശനത്തിന് എതിരാണെന്നും കൈയേറിയ സ്ഥലത്ത്  മതചിഹ്നങ്ങൾ വെക്കുന്നത് അംഗീകരിക്കാനാവില്ലെന്നും തൃശൂർ അതിരൂപത ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. കുരിശ് മതത്തിെൻറ പ്രതീകമാണ്. അത് തട്ടി മറിച്ചിട്ടത് വിഷമമുണ്ടാക്കി. നീക്കുന്നത്  രഹസ്യമായി മതിയായിരുന്നുവെന്ന് ആർച് ബിഷപ് പറഞ്ഞു. കത്തോലിക്ക സഭയുടെ പഠനങ്ങളുമായി യോജിച്ചു പോകുന്നതല്ല സ്പിരിറ്റ് ഇൻ  ജീസസിെൻറ രീതി. ഇത് സംബന്ധിച്ച് ശ്രദ്ധയിൽപെട്ടപ്പോൾ തിരുത്തണമെന്ന്് നിർദേശം നൽകിയിരുന്നു. ഇവർക്കെതിരെ നിരവധി പരാതികളുണ്ടെന്നും അദ്ദേഹംപറഞ്ഞു.

‘മുഖ്യമന്ത്രിയുടെ നിലപാട് കേരള ജനതയോടുള്ള അവഹേളനം’
കൊച്ചി: മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിെൻറ ഭാഗമായി കുരിശ് പൊളിച്ചുനീക്കിയ നടപടി തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോൾ അത് കേരള ജനതയോടുള്ള അവഹേളനമാണെന്ന് ആം ആദ്മി പാർട്ടി. ലോകത്തെ ഒരു വിശ്വാസിയും കുരിശിെൻറ ദുരുപയോഗം അംഗീകരിക്കില്ല. പാരിസ്ഥിതിക സന്തുലനത്തിെൻറ ഏറ്റവും വലിയ പ്രവാചകൻ എന്ന നിലയിൽ പ്രവർത്തിക്കുന്ന പോപ് ഫ്രാൻസിസ് ഇത് അറിഞ്ഞിരുന്നുവെങ്കിൽ അദ്ദേഹംതന്നെ വന്ന് ആ കുരിശ് മാറ്റുമായിരുന്നു.

കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരല്ല 
തിരുവനന്തപുരം: കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരല്ലെന്ന് കെ.സി.ബി.സി ചെയർമാൻ ആർച് ബിഷപ് സൂസപാക്യം. ഇതിന് സർക്കാറിന് അധികാരമുണ്ട്. അത് ചെയ്തതിൽ ഒരു തെറ്റുമില്ല. എന്നാൽ കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കിയെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.  

‘ഭൂമി കൈയേറി നാട്ടുന്ന കുരിശിന് വിശുദ്ധിയില്ല’ 
പത്തനംതിട്ട: ആരായാലും അവരുടേതല്ലാത്ത ഭൂമി കൈയേറുന്നത് നീതിയല്ലെന്ന് മാർ ക്രിസോസ്റ്റം വലിയ മെത്രാെപ്പാലീത്ത പറഞ്ഞു. ഭൂമി കൈയേറി നാട്ടുന്ന കുരിശിന് വിശുദ്ധിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ജനങ്ങൾക്കുവേണ്ടിയാണ്. ഭൂമിയുടെ ഒന്നാമത്തെ അവകാശി വീടില്ലാത്തവരാണ്. നിർധനർക്ക് വീടുവെക്കാൻ സ്ഥലം സർക്കാർ നൽകണം. ഭൂമി ജനങ്ങൾക്ക് കൊടുക്കണം. മറ്റുള്ളവരുടെ അടിസ്ഥാന ആവശ്യം നിഷേധിച്ച് കൈയേറ്റങ്ങൾ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - different party opinion in munnar issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.