കോഴിക്കോട്: കോവിഡ് ആർ.ടി.പി.സി.ആർ നിരക്ക് 500 രൂപയാക്കി കുറച്ച സർക്കാർനടപടി വന്നതോടെ നഗരത്തിൽ ലാബുകളിലും നിരക്ക് കുറച്ചു.
എന്നാൽ, വീടുകളിൽ എത്തിയുള്ള പരിശോധനക്ക് ഇപ്പോഴും തോന്നിയ നിരക്കാണ് ഇൗടാക്കുന്നത്. 1150 രൂപ വരെ ടെസ്റ്റിന് ഈടാക്കുന്നവരുണ്ട്. നേരത്തേ സർക്കാർ ഉത്തരവ് വരുന്നതിന് മുമ്പ് ലാബിൽ എത്തിയുള്ള പരിശോധനക്ക് 1500 രൂപ വരെ ഈടാക്കിയിരുന്നു.
കോവിഡ് വ്യാപകമായതോടെ പരിശോധനയുടെ എണ്ണവും കൂടിയിട്ടുണ്ട്. സർക്കാർ നിരക്ക് തങ്ങൾക്ക് വലിയ നഷ്ടമാണെന്ന നിലപാടിലാണ് ലാബ് ഉടമകൾ. എങ്കിലും, നിരക്ക് കുറച്ച നടപടിയുമായി സഹകരിക്കുമെന്ന് പാരാമെഡിക്കൽ ലാബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്.
കോവിഡ് പരിശോധനക്ക് മാത്രമായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.