കൊല്ലം: 62ാമത് സംസ്ഥാന സ്കൂൾ കലോത്സവം ആരംഭിച്ചത് ഭിന്നശേഷി കുട്ടികളുടെ വാദ്യമേളത്തോടെ. ഒരു വർഷത്തെ പരിശീലനത്തിന് ശേഷമാണ് 13 അംഗ സംഘം വേദിയിലെത്തിയത്. കൊല്ലം ജില്ലയിലെ മങ്ങാട്, കോയിക്കൽ സ്കൂളുകളിലെ കുട്ടികളാണ് ഉദ്ഘാടന ചടങ്ങിൽ ശിങ്കാരി മേളം അവതരിപ്പിച്ചത്.
ഭിന്നശേഷിക്കുട്ടികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാന കലോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ അവരുടെ ശിങ്കാരി മേളം ഒരുക്കിയത്. പരിശീലനത്തിന്‍റെ ആദ്യ സമയത്ത് കുറച്ച് ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും പിന്നീട് അത് മാറിയെന്നും ജീവിതത്തിലെ തന്നെ പ്രധാനപ്പെട്ട നിമിഷമായി ഈ ദിവസത്തെകാണുന്നുവെന്നും പരിശീലകൻ രഞ്ജിത് പറയുന്നു.
സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ കുട്ടികൾക്ക് പങ്കെടുക്കാനയതിന്‍റെ സന്തോഷത്തിലാണ് രക്ഷിതാക്കളും അധ്യാപകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.