തിരുവനന്തപുരം: കേരള ഗവര്‍ണര്‍പി സദാശിവത്തിന്റെ നിര്‍ദേശപ്രകാരം കേരള രാജ് ഭവനില്‍ ഡിജിറ്റല്‍ ക്രയവിക്രയങ്ങളെക്കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. രാജ് ഭവനിലെ വിവിധ ക്രയവിക്രയങ്ങള്‍ ഡിജിറ്റല്‍ / കാഷ്`ലെസ്സ് ആക്കി മാറ്റുന്നതിന്റെ സാദ്ധ്യതകള്‍ പരിശോധിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് പ്രസന്റേഷന്‍ നടത്തിയത്. പണമിടപാടുകള്‍ ഡിജിറ്റല്‍ ആക്കുന്നതിന് എല്ലാ സഹകരണവും നല്‍കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത എസ് ബി ടി ജനറല്‍ മാനേജര്‍ ശ്രീ എം. ദേവി പ്രസാദ് ഉറപ്പുനല്‍കി. പരിപാടിയിലുടനീളം ഗവര്‍ണര്‍ പങ്കെടുത്തു.
ഓണ്‍ലൈന്‍ ബാങ്കിംഗ്,മൊബൈല്‍ ബാങ്കിങ്,മൊബൈല്‍ വാലറ്റ്, യു പി ഐ,തുടങ്ങിയ സൗകര്യങ്ങളെക്കുറിച്ച് പരിപാടിയില്‍ വിശദീകരിച്ചു. ഗവര്‍ണറുടെ സെക്രട്ടറി ഡോ.ദേവേന്ദ്രകുമാര്‍ ധോദാവത്,എസ്.ബി.ടി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍ .രാമസ്വാമി, എ ജി എം ലക്ഷ്മി രാധാകൃഷ്ണന്‍, യു. ഗോപാല്‍, എന്നിവര്‍ പങ്കെടുത്തു. രാജ് ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രാജ് ഭവനിലെ ജീവനക്കാര്‍ക്കായി എസ്.ബി.ടി ഡെപ്യൂട്ടി മാനേജര്‍ ശ്രീകാന്ത് നായര്‍ വിവിധ പദ്ധതികള്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.