അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗം കോടതിയിൽ ഏൽപിച്ച മൊബൈൽ ഫോണിെൻറ ലോക്ക് തുറക്കുന്നതിന് നാടകീയ രംഗങ്ങൾ. ദിലീപിെൻറ വിരൽ ഉപയോഗിച്ച് മാത്രമേ ഫോൺ തുറക്കാനാകൂവെന്നതിനാൽ ജാമ്യാേപക്ഷ തള്ളി ആലുവ സബ്ജയിലിലേക്ക് അയച്ച നടനെ കോടതി പാതിവഴിയിൽ തിരിച്ചുവിളിപ്പിച്ചു. ജാമ്യാപേക്ഷയിലെ വാദത്തിനിടെ ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകൾ അഭിഭാഷകൻ സീൽ ചെയ്ത് കോടതിയിൽ സമർപ്പിച്ചിരുന്നു. ദിലീപ് ആരെയെല്ലാം വിളിച്ചു എന്നത് കോടതിയുടെ നിരീക്ഷണത്തിൽ പരിശോധിക്കാനായിരുന്നു ഇത്. വിധി പറയാൻ പിരിഞ്ഞ് ഒരു മണിക്കൂറിനുശേഷം കോടതി വീണ്ടും ചേർന്നപ്പോഴാണ് മൊബൈൽ പരിശോധനക്കെടുത്തത്. അപ്പോഴേക്കും ദിലീപ് പൊലീസ് വാഹനത്തിൽ ജയിലിലേക്ക് പുറപ്പെട്ടിരുന്നു. ദിലീപിെൻറ വിരൽ ഉപയോഗിച്ചാൽ മാത്രമെ മൊബൈൽ ഫോൺ തുറക്കാൻ സാധിക്കൂവെന്ന് അപ്പോഴാണ് ബോധ്യമായത്. തുടർന്നാണ് നാല് കിലോമീറ്ററോളം ദൂരെ കരിയാട് എത്തിയ ദിലീപിനെ തിരിച്ച് വീണ്ടും കോടതിയിൽ എത്തിച്ചത്. അഞ്ച് മിനിറ്റിനകം ഫോൺ തുറന്ന് കൊടുത്ത ശേഷമാണ് ആലുവ സബ് ജയിലിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.