പന്തീരാങ്കാവ്: നിയമസഭ തെരഞ്ഞെടുപ്പിൽ പുതുമുഖമാണ് ദിനേശ് പെരുമണ്ണ. 2000ത്തിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് ചൂലൂരിൽ നിന്നുള്ള ആദ്യ മത്സരത്തിൽ പരാജയപ്പെട്ടു.
തുടർന്ന് 2005ൽ കുരുവട്ടൂരിൽ നിന്ന് ജില്ല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2010ൽ പന്തീരാങ്കാവ് ഡിവിഷനിൽനിന്ന് സി.പി.എമ്മിലെ കെ. ചന്ദ്രനെ തോൽപിച്ച് വീണ്ടും ജില്ല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2020ൽ വീണ്ടും പന്തീരാങ്കാവ് ഡിവിഷനിൽ നിന്ന് ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും ആയിരത്തോളം വോട്ടുകൾക്ക് പരാജയപ്പെട്ടു.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ദിനേശ് ഇേപ്പാൾ കോൺഗ്രസ് ജില്ല സെക്രട്ടറിയാണ്.
കോഓപറേറ്റിവ് ബാങ്ക് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, മെഡിക്കൽ കോളജ് ഹോസ്പിറ്റൽ എച്ച്.ഡി.എഫ്.സി സ്റ്റാഫ് (ഐ.എൻ.ടി.യു.സി) ജില്ല പ്രസിഡൻറ്, കെ.ഡി.സി.എ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറ്, പെരുമണ്ണ ദേശീയ കലാസമിതി പ്രസിഡൻറ് തുടങ്ങിയ നിലകളിലും പ്രവർത്തിക്കുന്നു.
ഭാര്യ: ഡോളി ചിത്ര, പെരുമണ്ണ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ്. മക്കൾ: അഭിഷേക് എം. ദിനേശ്, വിവേക് എം. ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.