താമരശ്ശേരി: ഏക സിവിൽ കോഡിന്‍റെ കരടുരേഖ തയാറാകാതെ ഇതുസംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്താൻ കേന്ദ്രമന്ത്രാലയം പറയുന്നതിന് പിന്നിലെ സാംഗത്യം ഗൂഢാലോചനപരമാണെന്ന് താമരശ്ശേരി രൂപത പ്രസ്ബിറ്ററൽ കൗൺസിൽ യോഗം വിലയിരുത്തി. ക്രൈസ്തവ വിഭാഗത്തിന്റെ ആരാധനാസ്വാതന്ത്ര്യത്തെയോ മത സ്വാതന്ത്ര്യത്തെയോ ഏക സിവിൽ കോഡ് തടസ്സപ്പെടുത്തുമെന്ന് യോഗം ഉത്കണ്ഠ പ്രകടിപ്പിച്ചു.
പ്രത്യേകമായി പരിഗണിക്കപ്പെടേണ്ട ഈ നിയമനിർമാണത്തെക്കുറിച്ച് ആഴത്തിൽ പഠിക്കേണ്ടതുണ്ട്. ഇതിന് കരടുരേഖ പുറപ്പെടുവിച്ച് പഠിക്കാൻ ആവശ്യമായ സമയം അനുവദിക്കണം. അതിനാൽ അടിയന്തരമായി കരടുരേഖ പുറത്തിറക്കി ക്രൈസ്തവ സമുദായത്തിന്റെ ആശങ്കകൾ പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മണിപ്പൂരിൽ കഴിഞ്ഞ മേയ് മൂന്നിന് ആരംഭിച്ച് ഇപ്പോഴും തുടരുന്ന ആഭ്യന്തരകലാപം ഇന്ത്യയുടെ മതേതരത്വ മനസ്സാക്ഷിക്ക് ഏൽപിക്കുന്ന മുറിവ് നിസ്സാരമല്ല. മണിപ്പൂർ വിഷയത്തിൽ അടിയന്തര ഇടപെടലുകൾ നടത്തി പ്രതിസന്ധികൾ പരിഹരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് താമരശ്ശേരി രൂപത ആവശ്യപ്പെട്ടു. ജനപ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.