നിർബന്ധിത പാദപൂജ: പൊതുവിദ്യാഭ്യാസ ഡയറക്​ടർ വിശദീകരണം തേടി

തൃശൂര്‍: ചേര്‍പ്പിലെ സഞ്ജീവനി മാനേജ്‌മ​​െൻറിന്​ കീഴിലുള്ള ഗേള്‍സ് ഹൈസ്‌കൂളില്‍ കുട്ടികളെ നിര്‍ബന്ധിത പാദപൂജ ചെയ്യിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്​ടർ വിശദീകരണം തേടി. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഒാഫീസറോടാണ്​ വിശദീകരണം ആവശ്യപ്പെട്ടത്​. 

അതേസമയം, ഗുരുപൂജ എല്ലാ വര്‍ഷവും സ്കൂളില്‍ നടക്കുന്നതാണെന്ന് സ്കൂള്‍ മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗുരുപൂജ സംഘടിപ്പിക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പി​​​​െൻറ സര്‍ക്കുലര്‍ മാത്രമാണ്​ ഈ വര്‍ഷം പുതുതായി ഉണ്ടായതെന്നും സ്കൂള്‍ മാനേജര്‍ അറിയിച്ചു.

സര്‍ക്കാര്‍ സ്കൂളുകളില്‍ 'ഗുരുവന്ദനം' പരിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ട്​ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറാണ്​ ഉത്തരവിറക്കിയത്​. അനന്തപുരി ഫൗണ്ടഷന്‍ സെക്രട്ടറിയുടെ കത്തി​​​​െൻറ അടിസ്ഥാനത്തിലാണ് ജൂണ്‍ 26ന്​ ഉത്തരവിറക്കിയത്. എന്നാല്‍, ഗുരുവന്ദനം നടത്താന്‍ അനുമതി നല്‍കി എന്നതി​​​​െൻറ അര്‍ഥം പാദപൂജ നടത്താമെന്ന​െല്ലന്ന് ഡി.പി.​െഎ പ്രതികരിച്ചു. ചേര്‍പ്പ് സ്കൂളിലെ പാദപൂജയില്‍ തൃശൂര്‍ ഡി.ഇ.ഒയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, കുട്ടികളെ നിര്‍ബന്ധിത പാദപൂജ ചെയ്യിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്​ വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് ബാലാവകാശ കമീഷന്​ പരാതി നൽകി. വിദ്യാർഥികളെ ഏതെങ്കിലും മതത്തി​​​​​​െൻറയോ ജാതിയുടെയോ ആചാരങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിക്കുന്നത് നിയമലംഘനവും മനുഷ്യാവകാശ വിരുദ്ധവുമാണ്. കരിക്കുലത്തി​​​​​​െൻറ ഭാഗമായ പാഠ്യ-പാഠ്യേതര വിഷയങ്ങള്‍ക്ക് പുറമെ കുട്ടികളില്‍ വിശ്വാസപരമോ ആചാരപരമോ ആയ കാര്യങ്ങള്‍ അടിച്ചേല്‍പിക്കുന്നത് മൗലികാവകാശ ലംഘനത്തോടൊപ്പം ബാലപീഡനവുമാണെന്നും വനിതാ ലീഗ്​ ആരോപിച്ചു.

 

Tags:    
News Summary - DIP Saught Explanation In Forced Leg Pooja in Cherppu School - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.