പി.എസ്.സി വിവരച്ചോർച്ച: ‘മാധ്യമം’ ലേഖകന്‍റെ ഫോൺ പിടിച്ചെടുക്കാൻ നീക്കവുമായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: മാ​ധ്യ​മ വാ​ർ​ത്ത​യു​ടെ ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടുള്ള വി​ചി​ത്ര​മായ നടപടിക്ക് പിന്നാലെ ‘മാധ്യമം’ ലേഖകന്‍റെ ഫോൺ പിടിച്ചെടുക്കാൻ നീക്കവുമായി ക്രൈംബ്രാഞ്ച്. 65 ല​ക്ഷം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ യൂ​സ​ർ ഐ.​ഡി​യും പാ​സ്‌​വേ​ഡും സൈ​ബ​ർ ഹാ​ക്ക​ർ​മാ​ർ പി.എസ്.സി സ​ർ​വ​റി​ൽ​നി​ന്ന് ചോ​ർ​ത്തി ഡാ​ർ​ക്ക് വെ​ബി​ൽ വി​ൽ​പ​ന​ക്കു​വെ​ച്ച വാ​ർ​ത്ത​ റിപ്പോർട്ട് ചെയ്ത 'മാ​ധ്യ​മം' തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ റി​പ്പോ​ർ​ട്ട​ർ അ​നി​രു അ​ശോ​കന്‍റെ ഫോൺ ഹാജരാക്കാനാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. രണ്ട് ദിവസത്തിനകം ഫോൺ ഹാജരാക്കിയില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസിൽ അറിയിച്ചത്.

അ​നി​രു അ​ശോ​കനെ ഇന്ന് മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചിരുന്നു. വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ തയാറല്ലെന്ന് അറിയിച്ചതോടെയാണ് ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടതെന്ന് അനിരു അശോകൻ പറഞ്ഞു. കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണ് നടക്കുന്നത്. ക്രൈം ബ്രാഞ്ചിന്‍റെ കേസിൽ ഞാൻ പ്രതിപ്പട്ടികയിലല്ല. സാക്ഷിയെന്ന നിലയിലാണ് ഇന്ന് വിളിപ്പിച്ചത്. സാക്ഷിയുടെ ഫോൺ പിടിച്ചെടുക്കുക എന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. അന്വേഷണ ഉദ്യോഗസ്ഥർ ആവർത്തിച്ച് ആവശ്യപ്പെട്ടത് എങ്ങനെ ഈ വിവരം നിങ്ങൾക്ക് കിട്ടി എന്നാണ്. പി.എസ്.സിയുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയത് അവർക്കൊരു വിഷയമേയല്ല. അത് റിപ്പോർട്ട് ചെയ്ത് പുറംലോകം അറിഞ്ഞു. ആ വിവരം എങ്ങനെ ലഭിച്ചു എന്നതാണ് അവർക്ക് അറിയേണ്ടത്. വാർത്തയുടെ ഉറവിടം വെളിപ്പെടുത്താനാണ് അവർ ആവശ്യപ്പെട്ടത്. ഏകദേശം രണ്ടരമണിക്കൂറോളം നിരന്തരം ആവശ്യപ്പെട്ടു. പറ്റില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഫോൺ രണ്ട് ദിവസത്തിനുള്ളിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത് -അനിരു അശോകൻ പറഞ്ഞു.

പി.എസ്.സി വിവരച്ചോർച്ച വാർത്തയു​ടെ ഉ​റ​വി​ടം ഉ​ൾ​പ്പെ​ടെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ആവശ്യപ്പെട്ട് ‘മാ​ധ്യ​മം’ ചീ​ഫ്​ എ​ഡി​റ്റ​ർ​ക്ക് കഴിഞ്ഞ ദിവസം​ ക്രൈം​ബ്രാ​ഞ്ച്​ നോ​ട്ടീ​സ് ലഭിച്ചിരുന്നു. വാ​ർ​ത്ത​യു​ടെ തെ​ളി​വാ​യി മാ​ധ്യ​മം പ്ര​സി​ദ്ധീ​ക​രി​ച്ച പി.​എ​സ്.​സി യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട​യു​ടെ ചി​ത്രം എ​ങ്ങ​നെ ല​ഭി​ച്ചു​വെ​ന്ന വി​വ​ര​വും വാ​ർ​ത്ത ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട​റു​ടെ പേ​രും വി​ലാ​സ​വും ഫോ​ൺ ന​മ്പ​റു​ക​ളും ഇ-​മെ​യി​ൽ വി​ലാ​സ​വും തി​രു​വ​ന​ന്ത​പു​രം ക്രൈം​ബ്രാ​ഞ്ച്​ ഓഫിസിൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നായിരുന്നു​ ഡി​വൈ.​എ​സ്.​പി ജി. ​ബി​നു​വി​ന്‍റെ​ നോ​ട്ടീ​സ്.

പി.​എ​സ്.​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ലോ​ഗി​ൻ വി​വ​രം ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തി ഡാ​ർ​ക്ക് വെ​ബി​ൽ വി​ൽ​പ​ന​ക്ക് വെ​ച്ചി​രി​ക്കു​ന്നെ​ന്ന വാ​ർ​ത്ത ജൂ​ലൈ 22നാ​ണ് ‘മാ​ധ്യ​മം’ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പൊ​ലീ​സി​ന്‍റെ സൈ​ബ​ർ സു​ര​ക്ഷ പ​രി​ശോ​ധ​ന വി​ഭാ​ഗ​മാ​യ ‘കേ​ര​ള പൊ​ലീ​സ് ഡാ​ർ​ക്ക് വെ​ബ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം’ ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. പി.​എ​സ്.​സി ചെ​യ​ർ​മാ​ൻ ഡോ. ​എം.​ആ​ർ. ബൈ​ജു​വി​ന് ഇ​തി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ഡി.​ജി.​പി ഷെ​യ്ഖ് ദ​ർ​വേ​ശ് സാ​ഹി​ബ് ‘ടു ​ഫാ​ക്ട​ർ ഓ​ത​ന്റി​ഫി​ക്കേ​ഷ​ൻ’ ഉ​ൾ​പ്പെ​ടു​ത്തി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ യൂ​സ​ർ ലോ​ഗി​ൻ സു​ര​ക്ഷി​ത​മാ​ക്കാ​നും നി​ർ​ദേ​ശി​ച്ചു. ഡാ​ർ​ക്ക് വെ​ബി​ൽ​നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ യൂ​സ​ർ ഐ.​ഡി​ക​ളും ലോ​ഗി​ൻ വി​വ​ര​ങ്ങ​ളും യ​ഥാ​ർ​ഥ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടേ​ത്​ ത​ന്നെ​യെ​ന്ന്​ ഉ​റ​പ്പി​ച്ച​ശേ​ഷ​മാ​യി​രു​ന്നു ന​ട​പ​ടി.

എ​ന്നാ​ൽ, വാ​ർ​ത്ത വ്യാ​ജ​മെ​ന്ന്​ പി.​എ​സ്.​സി വാ​ർ​ത്ത​കു​റി​പ്പി​റ​ക്കി. ഇ​തോ​ടെ ഡി.​ജി.​പി​യു​ടെ റി​പ്പോ​ർ​ട്ട് ച​ർ​ച്ച​ചെ​യ്യാ​ൻ മേ​യ് 27ന് ​ചേ​ർ​ന്ന ക​മീ​ഷ​ൻ യോ​ഗ​ത്തി​ന്‍റെ അ​തി ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള ഔ​ദ്യോ​ഗി​ക കു​റി​പ്പ് ജൂ​ലൈ 28ന് ‘​മാ​ധ്യ​മം’ പു​റ​ത്തു​വി​ട്ടു. ഇ​തോ​ടെ പി.​എ​സ്.​സി​യു​ടെ വാ​ദ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം ത​ക​ർ​ന്ന​ടി​ഞ്ഞു. പി​ന്നാ​ലെ പി.​എ​സ്.​സി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ചെ​യ​ർ​മാ​ൻ ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ച്ചു. വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി.​എ​സ്.​സി സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം.

Tags:    
News Summary - PSC data leak: Crime branch moves to seize 'Madhyam reporters mobile phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.